For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങാ-മല്ലിയില സൂപ്പ്

|

മഴക്കാലം അസുഖങ്ങള്‍ കൂടുതല്‍ വരുന്ന ഒരു സമയം കൂടിയാണ്. അസുഖങ്ങള്‍ മാറാനും ആരോഗ്യം വീണ്ടെുക്കാനും ഭക്ഷണങ്ങളും പ്രധാനം. ഇതില്‍ സൂപ്പിന് പ്രധാന സ്ഥാനമുണ്ട്.

ചൂടുള്ള സൂപ്പ് മഴക്കാലത്തെ തണുപ്പിന് മികച്ചതാണ്. മാത്രമല്ല, അസുഖങ്ങള്‍ മാറാനും ശരീരത്തിന് ആരോഗ്യം ലഭിയ്ക്കാനുമെല്ലാം അത്യുത്തമവും.

മല്ലിയില, ചെറുനാരങ്ങ എന്നിവയുപയോഗിച്ചുണ്ടാക്കാവുന്ന ഒരു സൂപ്പ് തയ്യാറാക്കി നോക്കൂ,

Lemon Coriander Leaf Soup

മല്ലിയില അരിഞ്ഞത്-2 ടേബിള്‍സ്പൂണ്‍
സവാള -1
സ്പ്രിംഗ് ഒണിയന്‍ ബള്‍ബ്-1
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-10 അല്ലി
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
വെജിറ്റബിള്‍ സ്റ്റോക്ക്-4 കപ്പ്
കുരുമുളക് ചതച്ചത്-4
ഉപ്പ്
ബട്ടര്‍

ബട്ടര്‍ ഒരു പാനില്‍ ഉരുക്കുക. ഇതില്‍ സവാള , ഇഞ്ചി, വെളുത്തുള്ളി, സ്പ്രിംഗ ഒണിയന്‍ എന്നിവയെല്ലാം അരിഞ്ഞു ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വഴറ്റണം.

ഇതിലേയ്ക്ക് വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിയ്ക്കുക. ഇത് തിളച്ചു വരുമ്പോള്‍ മല്ലിയില, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്തിളക്കുക.

സൂപ്പ് ഒരുവിധം കട്ടിയാകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിയ്ക്കാം.

Read more about: soup സൂപ്പ്
English summary

Lemon Coriander Soup Recipe

How about preparing a coriander soup at home? Here is a simple and quick lemon and coriander clear soup recipe to enjoy the winter season. The tangy soup keeps you warm and also aids weight loss. Check out the recipe,
Story first published: Saturday, July 26, 2014, 17:27 [IST]
X
Desktop Bottom Promotion