റംസാന് തക്കാളി സൂപ്പ്, പ്രകൃതിദത്ത രീതിയില്‍

Posted By:
Subscribe to Boldsky

സൂപ്പുകള്‍ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങള്‍ക്കും ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഇത് നല്ലതാണ്.

സൂപ്പില്‍ തന്നെ പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തക്കാളി സൂപ്പ്. എന്നാല്‍ റെഡിമെയ്ഡ് ആയി വാങ്ങുന്ന സൂപ്പുകള്‍ ആരോഗ്യപ്രദമെന്നു പറയാനാവില്ല. ഫുഡ് കളര്‍ പോലുള്ള പല കൃത്രിമ വസ്തുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ടാകും.

മച്ചെര്‍ ജാല്‍, ബംഗാളി മീന്‍ കറി

തികച്ചും പ്രകൃതിദത്തമായ രീതിയില്‍, വളരെ എളുപ്പത്തില്‍ തക്കാളി സൂപ്പ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Tomato Soup

തക്കാളി നുറുക്കിയത്-5 കപ്പ്

ചെറുപയര്‍ പരിപ്പ്-കാല്‍ കപ്പ്

സവാള-അര കപ്പ്

പാല്‍-ഒരു കപ്പ്

ബട്ടര്‍-1 ടീസ്പൂണ്‍

ഉപ്പ്

മല്ലിയില

കുരുമുളകുപൊടി

തക്കാളി, ചെറുപയര്‍ പരിപ്പ് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്ക്കുക. ഇത് നല്ലപോലെ വെന്തുടയണം. വെന്തു വാങ്ങിയ അത് തവി കൊണ്ട് നല്ലപോലെ ഉടച്ച് കട്ടയില്ലാതാക്കുക.

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാളയിട്ടു വഴറ്റണം. ഇത് നല്ലപോലെ വഴന്ന് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന കൂട്ട് ഇതിലേയ്‌ക്കൊഴിച്ച് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം.

പിന്നീട് ഇതിലേയ്ക്ക് പാല്‍ ഒഴിച്ച് ഇളക്കുക. ഇത് അല്‍പസമയം ഇളക്കി സൂപ്പിന്റെ പാകത്തിനാകുമ്പോള്‍ ഉപ്പും കുരുമുളകുപൊടിയും മല്ലിയില ചേര്‍ത്തിളക്കാം. ചൂടോടെ കഴിയ്ക്കാം.

Read more about: soup സൂപ്പ്
English summary

Easy Tomato Soup Recipe

Here is an easy recipe of tomato soup. Try this easy recipe of tomato soup,
Story first published: Monday, June 30, 2014, 13:07 [IST]