എളുപ്പത്തിലൊരു മസാലച്ചായ

Posted By:
Subscribe to Boldsky

ലോകത്തു മിക്കവാറിടത്തും ഇപ്പോള്‍ മഞ്ഞുകാലമാണ്. അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണെങ്കിലും മഞ്ഞിന്റെ കുളിര്‍മ ഒരു സുഖമാണ്.

മഞ്ഞുകാലത്ത് ആവി പറക്കുന്ന ചായയോ കാപ്പിയോ കുടിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. ഇത് മസാല ചായയാണെങ്കില്‍ കൂടുതല്‍ നന്ന്. സ്വാദിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്.

മസാലച്ചായ തയ്യാറാക്കാവുന്ന ഒരു രീതിയെക്കുറിച്ചറിയൂ, വലിയ ബുദ്ധിമുട്ടൊന്നുമില്ല, ഇതു തയ്യാറാക്കാന്‍.

Masala Tea Recipe

കുരുമുളക്-അര ടീസ്പൂണ്‍

ഇഞ്ചി-1 കഷ്ണം

ഏലയ്ക്ക-2

കറുവാപ്പട്ട-ഒരു കഷ്ണം

ഗ്രാമ്പൂ-2

ജാതിയ്ക്ക-ഒരു ചെറിയ കഷ്ണം

മസാലകള്‍ ഒരുമിച്ച് പൊടിച്ചെടുക്കുക.

പാകത്തിനു വെള്ളമെടുത്ത് തിളപ്പിച്ച് തേയിലപ്പൊടിയിടുക. ഇതിനൊപ്പം പൊടിച്ചെടുത്ത മസാലപ്പൊടിയിടുക. ഇതു നല്ലപോലെ തിളച്ച ശേഷം വാങ്ങി വച്ച് ഊറ്റിയെടുക്കുക.

പാകത്തിന് പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തുപയോഗിയ്ക്കാം.

പാലില്ലാതെയും ഇത് ഉപയോഗിയ്ക്കാം. ഇതില്‍ തേന്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു കൂടുതല്‍ ഗുണം ചെയ്യും. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍

Read more about: drink പാനീയം
English summary

Easy Masala Chai Recipe

Recipe for masala chai is easy. This Indian masala chai recipe can be made quickly. Masala tea is good for health. Read on to know the masala tea recipe,
Story first published: Tuesday, November 18, 2014, 13:34 [IST]