കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

കൊല്ലുന്ന ചൂടില്‍ വെള്ളവും ജ്യൂസും പോലുള്ള പാനീയങ്ങള്‍ കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനം. ആരോഗ്യത്തിനു മാത്രമല്ല, രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.

വേനല്‍ തണുക്കാന്‍ കുക്കുമ്പര്‍ വിഭവങ്ങള്‍

നിങ്ങള്‍ക്ക് പെട്ടെന്ന് ഉന്മേഷം നല്‍കുന്ന ആരോഗ്യദായകമായ ഒരു ജ്യൂസ് എളുപ്പത്തില്‍ തയ്യാറാക്കണമെന്നുണ്ടോ. കുക്കുമ്പര്‍ വാങ്ങിക്കോളൂ. കുക്കുമ്പര്‍, ഇഞ്ചി എന്നിവ ചേര്‍ത്ത് ആരോഗ്യവും ഉന്മേഷവും നല്‍കുന്ന ഒരു ജ്യൂസുണ്ടാക്കാം.

Cucumber Ginger Juice

കുക്കുമ്പര്‍-1

ഇഞ്ചി- ഇടത്തരം കഷ്ണം

പഞ്ചസാര-3 ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

ഉപ്പ്-അര ടീസ്പൂണ്‍

വെള്ളം-1 കപ്പ്

കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. ഇഞ്ചിയും തൊലി കളയുക.

കുക്കുമ്പര്‍, ഇഞ്ചി, വെള്ളം എ്ന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം.

ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം.

കുക്കുമ്പര്‍ ജിഞ്ചര്‍ ജ്യൂസ്, പാനീയം, പാചകം

Read more about: juice ജ്യൂസ്
English summary

Cucumber Ginger Juice

This ginger and cucumber juice is a perfect drink for the summers as the cucumber helps to cool down your body.