For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെപ്പര്‍ ക്യാബേജ് സൂപ്പ്

|

സൂപ്പ് ആരോഗ്യത്തിനു മാത്രമല്ല, ഡയറ്റിനും ചേര്‍ന്ന ഒന്നാണ്. വിശപ്പു കുറയ്ക്കും, ദഹനം എളുപ്പം, പോഷകങ്ങള്‍ ലഭിയ്ക്കും തുടങ്ങി ധാരാളം ആരോഗ്യവശങ്ങള്‍ സൂപ്പിനുണ്ട്.

വിവിധ തരം സൂപ്പുകളുണ്ട്. ഇതിലൊന്നാണ് ക്യാബേജ് പെപ്പര്‍ സൂപ്പ്. ആരോഗ്യത്തിനു മാത്രമല്ല, തടി കുറയുവാനും ഈ സൂപ്പ് സഹായിക്കും. ക്യാബേജ്, പെപ്പര്‍ സൂപ്പ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Cabbage Pepper Soup

ക്യാബേജ്-1
ക്യാരറ്റ്-2
സവാള-2
കോണ്‍ഫ്‌ളോര്‍-അര ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു ടീസ്പൂണ്‍
ഉപ്പ്
ബട്ടര്‍

ക്യാബേജ്, ക്യാരറ്റ്, സവാള എന്നിവ നല്ലപോലെ കഴുകി അരിഞ്ഞു വയ്ക്കുക.

ഒരു പ്രഷര്‍ കുക്കറില്‍ ഈ പച്ചക്കറികളിട്ട് അല്‍പം വെള്ളം ചേര്‍ത്തു വേവിയ്ക്കുക. ഇത് നല്ലപോലെ വെന്തുടയണം. ഉടഞ്ഞില്ലെങ്കില്‍ ഇത് നല്ലപോലെ ഉടയ്ക്കുക.

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതിലേയ്ക്ക് സൂപ്പൊഴിയ്ക്കുക. കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്തിളക്കുക. സൂപ്പിന് കട്ടി വേണമെങ്കില്‍ മാത്രം കോണ്‍ഫ്‌ളോര്‍ ചേര്‍ക്കാം.

ക്യാബേജ്, പെപ്പര്‍ സൂപ്പ് തയ്യാര്‍. ഇത് ചൂടോടെ കഴിയ്ക്കാം.

Read more about: soup സൂപ്പ്
English summary

Cabbage Pepper Soup Recipe

A soup diet is very popular as it is low in calories and aids weight loss as well, you can try some delicious soups using seasonal vegetables. Cabbage soup diet is very popular due to its numerous health Benefits and weight loss qualities. You can add more vegetables if you like. For example, carrots and onions can be added to make the soup taste delicious. So, here is a cabbage soup which is a diet recipe. It is quick and filling too.
Story first published: Tuesday, January 7, 2014, 14:28 [IST]
X
Desktop Bottom Promotion