പഴം-പീനട്ട് ബട്ടര്‍ മില്‍ക് ഷേക്ക്

Posted By:
Subscribe to Boldsky

പഴവും പീനട്ട് ബട്ടറും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. തടി കൂടാതെ തന്നെ തൂക്കം വര്‍ദ്ധിയ്ക്കാനുള്ള ഒരു നല്ല ഉപായമാണിത്. പ്രത്യേകിച്ച് തൂക്കക്കുറവുള്ള കുട്ടികള്‍ക്ക്.

പഴവും പീനട്ട് ബട്ടറും ചേര്‍ത്താല്‍ ഗുണം ഏറെ ലഭിയ്ക്കും. ഇവ രണ്ടും ചേര്‍ത്ത് മില്‍ക് ഷേക്കുണ്ടാക്കാം.

പഴം-പീനട്ട് ബട്ടര്‍ എന്നിവ ചേര്‍ത്ത് എങ്ങനെ മില്‍ക് ഷേക്ക് ഉണ്ടാക്കാമെന്നു നോക്കൂ,

Bababa Peanut butter Milk Shake

പഴം-1

പീനട്ട് ബട്ടര്‍-3 ടീസ്പൂണ്‍

പാല്‍-ഒരു കപ്പ്

പ്രോട്ടീന്‍ പൗഡര്‍-1 ടീസപൂണ്‍

ഐസ്

പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. പഴവും പകുതി പാലും ചേര്‍ത്ത് ജ്യൂസറിലോ ബ്ലെന്ററിലോ അടിയ്ക്കുക.

ഇതിലേയ്ക്ക് പീനട്ട് ബട്ടറും ബാക്കിയുള്ള പാലും ഐസ് കഷ്ണങ്ങളും ചേര്‍ത്ത് അടിയ്ക്കണം. ഇവ നല്ലപോലെ കലര്‍ന്നു മിശ്രിതമാകുന്നതു വരെ അടിയ്ക്കാം.

ഇതിലേയ്ക്ക് അവസാനം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്ത് ഒരു തവണ അടിച്ച ശേഷം ഉപയോഗിയ്ക്കാം.

ഐസ്‌ക്രീം താല്‍പര്യമുള്ളവര്‍ക്ക് ഐസ്‌ക്രീം ചേര്‍ത്തു കഴിയ്ക്കാം.

പഴം-പീനട്ട് ബട്ടര്‍ മില്‍ക് ഷേക്ക്, പാചകം, പാനീയം, സ്വാദ്‌

Read more about: drink, പാനീയം
English summary

Banana Peanut Butter Milk Shake

Try out this weight loss shake for breakfast. This banana and peanut butter milkshake will also keep your tummy full the entire day.
Story first published: Friday, May 30, 2014, 16:04 [IST]
Subscribe Newsletter