Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പഞ്ഞിപോലുള്ള ഇഡ്ഡലിയുടെ രഹസ്യം ഇതാണ്, ഇഡ്ഡലി മാവ് തയ്യാറേക്കണ്ടത് ഇങ്ങനെ
ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇഡ്ഡലി ഉണ്ടാക്കാത്ത വീടുകള്‍ ഉണ്ടാകില്ല. സാമ്പാറും ഇഡ്ഡലിയും ഏറ്റവും ആരോഗ്യകരമായ പ്രാതലാണെന്നാണ് പറയപ്പെടുന്നത്. അതൊക്കെ ശരി, പക്ഷേ നിങ്ങള്‍ ഉണ്ടാക്കുന്ന ഇഡ്ഡലി പഞ്ഞി പോലെ, സാമ്പാറുമായി കൂട്ടിക്കുഴയ്മ്പോള് അലിഞ്ഞുപോകുന്ന ഇഡ്ഡലിയാണോ. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഉണ്ടാക്കാന്‍ ഒരു റെസിപ്പി ഉണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

ഇഡ്ഡലി മാവിലാണ് ആ രഹസ്യം
സാധാരണയായി ഇഡ്ഡലി മാവ് ഉണ്ടാക്കുന്നതിന് അരിയും ഉഴുന്നും ചോറുമാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഇഡ്ഡലിക്ക് മാര്‍ദ്ദവം നല്‍കുന്നത് ഉഴുന്നാണ്. കട്ടി കൂടാന്‍ കാരണം അരിയും. അതുകൊണ്ട് ഇനി ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ ഇക്കാര്യം മനസ്സില്‍ വെക്കുക.
ഇഡ്ഡലിക്ക് അരയ്ക്കാന്‍ ഒരുപാട് പഴയ ഉഴുന്ന് ഉപയോഗിക്കാതിരിക്കുക. മഞ്ഞനിറമില്ലാതെ, വെള്ളനിറത്തിലുള്ള ഉഴുന്നാണ് ഫ്രഷ്.
ഇഡ്ഡലിമാവിനായുള്ള ഉപ്പ് അയോഡൈസ് ചെയ്തത് ആകാതിരിക്കുകയാണ് നല്ലത്. കാരണം അയോഡൈസ് ചെയ്ത ഉപ്പ് മാവ് പുളിപ്പിക്കലിന് നല്ലതല്ല. ഇല്ലെങ്കില്‍ ഇഡ്ഡലി പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ് മാത്രം ഉപ്പുചേര്‍ക്കുക.
തണുപ്പുള്ളപ്പോള്‍ അല്ലെങ്കില്‍ കുറഞ്ഞ താപനിലയില്‍ പുളിക്കല്‍ പ്രക്രിയ വേഗത്തില്‍ നടക്കില്ല. അതുകൊണ്ട് ഇഡ്ഡലിമാവ് തയ്യാറാക്കി ചൂടുള്ള അന്തരീക്ഷത്തില്‍ വെക്കുക. ഇനി തണുപ്പ് കാലാവസ്ഥ ആണെങ്കില്‍ ഓവന് പ്രീഹീറ്റ് ചെയ്ത് അതിനുള്ളില്‍ വെക്കാം. പണ്ടുകാലത്ത് അമ്മമാര്‍ അടുപ്പിനരുകില്‍ മാവ് അരച്ചുവെക്കുന്നതും പുളിപ്പിക്കല്‍ നടക്കാനാണ്.
ഇഡ്ഡലി മാവ് ശരിയായി പുളിക്കണമെങ്കില് അതിന്റെ കട്ടി കൃത്യമായിരിക്കണം. ഇഡ്ഡലിക്ക് താരതമ്യേന കട്ടിയുള്ള മാവാണ് വേണ്ടത്. ലൂസ് അയ മാവ് ഇഡ്ഡലി കട്ടിയാകാന്‍ കാരണമാകും.
അരി, ഉഴുന്ന് എന്നിവ കൂടുതല്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് മാവ് എളുപ്പത്തില്‍ പുളിക്കാന്‍ സഹായിക്കും.
പഞ്ഞുപോലെ ഇഡ്ഡലി- റെസിപ്പി
ചേരുവകള്‍
*പച്ചരി - ഒരു കപ്പ്
*ഉഴുന്ന് - അര കപ്പ്
*ഉലുവ (നിര്‍ബന്ധമില്ല) - അര ടീസ്പൂണ്‍
*കട്ടിയുള്ള വെള്ള അവല് - 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
*അരിയും ഉഴുന്നും ഉലുവയും മൂന്നുനാലുതവണ കഴുകി, ശുദ്ധമായ
വെള്ളത്തില്‍ വെവ്വേറെയോ ഒരുമിച്ചോ ആറുമണിക്കൂറെങ്കിലും കുതിര്‍ത്ത്
വെക്കുക.
അവല് മാവ് അരയ്ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കുതിര്‍ത്ത്
വെച്ചാല്‍ മതി.
ഇനി കുതിര്‍ത്തുവെച്ച ചേരുവകള്‍ അരച്ചെടുക്കാം.
*മിക്സിയുടെ ജാറില്‍ അരിയും ഉഴുന്നും ഉലുവയും മറ്റ് ചേരുവകളും
ചേര്‍ത്ത് അരച്ചെടുക്കുക.
*ചൂടുള്ള സ്ഥലങ്ങളിലാണെങ്കില്‍ മാവ് അരയ്ക്കുമ്പോള്‍ ഉപ്പ്
ചേര്‍ക്കേണ്ടതില്ല. രാവിലെ പാകം ചെയ്യുമ്പോള്‍ ഉപ്പ് ഇട്ടാല്‍ മതി.
തണുപ്പുള്ള സ്ഥലങ്ങളില്‍ മാവ് അരയ്ക്കുമ്പോള്‍ തന്നെ ഉപ്പ്
ചേര്‍ക്കുന്നത് പുളിപ്പക്കലിനെ സഹായിക്കും.
*ഇനി ആവശ്യത്തിന് വെള്ളവും (ചേരുവകളുടെ അതേ ലെവലില്‍) മാവ്
അരച്ചെടുക്കുക. ഒരുപാട് ലൂസാകാതിരിക്കാന് പ്രത്യേകം
ശ്രദ്ധിക്കണം.
*ഇത് വലിയൊരു പാത്രത്തിലേക്ക് മാറ്റി പുളിപ്പിക്കാന്‍ വെക്കുക.
*പുളിച്ച മാവ് നേരത്തെ ഉണ്ടായിരുന്നതില്‍ ഇരട്ടിയായി
മാറിയിട്ടുണ്ടാകും.
*മാവ് തയ്യാറായി കഴിഞ്ഞാല്‍ ഉപ്പ് ചേര്‍ത്തില്ലെങ്കില്‍ ഉപ്പ് കൂടി
ചേര്‍ക്ക് പതുക്കെ ഇളക്കി, പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വെച്ച്
ആവി കേറ്റി പാകം ചെയ്യുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
