Latest Updates
-
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം
ചിക്കനൊപ്പം ബെസ്റ്റ് കമ്പനി; സോഫ്റ്റും ടേസ്റ്റിയുമായ ആയ കുബ്ബൂസ് റെസിപ്പി
അടുത്ത കാലത്തായി മലയാളികളുടെ കുബ്ബൂസ് പ്രേമം വര്‍ധിച്ചിട്ടുണ്ട്. ചപ്പാത്തിയും പൊറോട്ടയും കഴിച്ച് മടുത്തവര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു സോഫ്റ്റ് ആയ ചെറു മധുരവുമുള്ള കുബ്ബൂസ്. അങ്ങനെ ഗ്രില്‍ഡ് ചിക്കനും അല്ഫാമിനുമൊപ്പം ഏറ്റവും നല്ല കോമ്പിനേഷനായി കുബ്ബൂസ് മാറി. കടയില്‍ നിന്ന് ഗ്രില്‍ഡ് ചിക്കനും അല്‍ഫാമുമൊക്കെ വാങ്ങിക്കുമ്പോള്‍ ഒപ്പം കുബ്ബൂസും ഉണ്ടാകാറുണ്ട്. കുബ്ബൂസില്‍ പൊതിഞ്ഞ് കഴിക്കുന്ന ഷവര്‍മ്മയും മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്.

ചപ്പാത്തിയും പൊറോട്ടയുമൊക്കെ സ്വദേശികളാണെങ്കില്‍ കുബ്ബൂസ് ആള് വിദേശിയാണ്. അറേബ്യന്‍ നാടുകളിലെ ബ്രെഡ് ഇനമാണ് കുബ്ബൂസ്. മൈദ കൊണ്ടാണ് കുബ്ബൂസ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ കുബ്ബൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
*മൈദ - നാല് കപ്പ്
*ചൂടുവെള്ളം - അരക്കപ്പ്
*യീസ്റ്റ്- അര ടീസ്പൂണ്‍
*പാല്- ഒരു കപ്പ്
*എണ്ണ- ഒരു ടേബിള്‍സ്പൂണ്‍
*ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
*അരക്കപ്പ് ചെറുചൂടുവെള്ളത്തില്‍ അല്‍പ്പം പഞ്ചസാരയും ചേര്‍ത്ത്
യീസ്റ്റ് കലക്കിവെക്കുക. പത്ത് മിനിട്ട് ഇങ്ങനെ വെച്ചാല്‍ മിശ്രിതം
പതഞ്ഞുവരും.
ഇനി മൈദയും യീസ്റ്റ് മിശ്രിതവും മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു കപ്പ്
ചെറുചൂടുള്ള പാല് അല്‍പ്പാല്‍പ്പമായി ചേര്‍ക്ക് കുഴയ്ക്കുക. വളരെ
ലൂസോ കൂടുതല്‍ കട്ടിയോ ആകാതെ മാവ് ചപ്പാത്തി പരുവത്തിനേക്കാള്‍
അല്‍പ്പം കൂടി ലൂസായ രീതിയില്‍, എന്നാല്‍ കയ്യില്‍
ഒട്ടിപ്പിടിക്കുകയും ചെയ്യാത്ത രീതിയില്‍ കുഴച്ചെടുക്കണം.
*ഇനിയിത് നല്ലവണ്ണം കുഴച്ചെടുക്കണം. അഞ്ച് മിനിട്ടോളം
അങ്ങോട്ടുമിങ്ങോട്ടുമിട്ട് കുഴച്ചെടുത്താല്‍ മാവ് വളരെ സോഫ്റ്റ് ആകും.
മിക്സിംഗ് ബൗളില്‍ നിന്ന് മാറ്റി, വൃത്തിയായ അടുക്കള സ്ലാബിലോ മറ്റോ
വെച്ച് ചെയ്യുന്നതാണ് നല്ലത്. ഈ കുഴയ്ക്കലിലാണ് കുബ്ബൂസിന്റെ
മാര്‍ദ്ദവം ഉറപ്പാക്കുന്നത്.
*ഇനിയിത് വീണ്ടും പാത്രത്തിലേക്ക് മാറ്റി മുകളിലായി ഒരു
ടേബിള്‍സ്പൂണ്‍ എണ്ണോ നെയ്യോ പുരട്ടി ഒരു തുണി കൊണ്ടോ പ്ലാസ്റ്റിക്
വ്രാപ്പ് കൊണ്ടോ അടച്ചുവെക്കുക. *രണ്ട് മണിക്കൂറോളം ചൂടുള്ള
അന്തരീക്ഷത്തില്‍ ഇങ്ങനെ വെക്കണം.
*രണ്ട് മണിക്കൂറിന് ശേഷം മാവ് ഇരട്ടി വലുപ്പമായിട്ടുണ്ടാകും.
*ഒരിക്കല്‍ കൂടി പതിയെ മാവ് കുഴച്ചെടുക്കുക. അതിനെ ഉരുളകളാക്കി ഒരു
ടവ്വല്‍ ഉപയോഗിച്ച് മൂടി പത്ത് മിനിട്ട് കൂടി വെക്കുക.
*ഇനി ചപ്പാത്തി പരത്തിയെടുക്കുന്നത് പോലെ ഓരോ ഉരുളയും വട്ടത്തില്‍
പരത്തിയെടുക്കുക. ആവശ്യത്തിന് മൈദ പൊടി മുകളില്‍ വിതറി നന്നായി
പരത്തിയെടുക്കാം.
*ഇനി ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പില്‍ വെ്ച്ച് ചൂടാക്കുക. തീ
മീഡിയം ആക്കി അതിലേക്ക് പരത്തിവെച്ച കുബ്ബൂസ് ഇട്ട് ഇരുവശവും
പൊള്ളിച്ചെടുക്കുക. അല്‍പ്പം വെന്തതിന് ശേഷം ഒരു തവി ഉപയോഗിച്ച്
അമര്ത്തിക്കൊടുത്താല് കുബ്ബൂസ് പൊങ്ങിവരും.
*ഇങ്ങനെ ഓരോ കുബ്ബൂസും വേവിച്ചെടുക്കുക.
*രുചികരമായ കുബ്ബൂസ് തയ്യാര്‍.
Image Credit: Wikimedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
