Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
തനിമയും സ്വാദും നഷ്ടപ്പെടാതെ നല്ല കിടിലന്‍ ഒഴിച്ചട: വായിലിട്ടാല്‍ പഞ്ഞി പോലെ അലിയും
സ്വാദിന് എപ്പോഴും അല്പം മധുരം നിര്‍ബന്ധമാണോ? അതോ നിങ്ങള്‍ അല്പം മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ നമുക്ക് നല്ല ഒരു ഇലയട തയ്യാറാക്കാം. അതും വളരെ നൈസ് ആയി നല്ല കിടിലന്‍ ടേസ്റ്റില്‍ നല്ല സോഫ്റ്റ് ആയി ഒഴിച്ചട തയ്യാറാക്കാം, അതിനായി അധികം കഷ്ടപ്പെടുകയും വേണ്ട എന്നതാണ് സത്യം. മധുരം കഴിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എങ്കില്‍ അവര്‍ക്കായി നല്ലൊരു കിടിലന്‍ സോഫ്റ്റ് ആന്റ് ടേസ്റ്റി ഒഴിച്ചട തയ്യാറാക്കാം.
നല്ല വാഴയിലയുടെ സ്വാദും ടേസ്റ്റും ഒരുമിച്ച് വരുന്ന അട കഴിച്ചാലും കഴിച്ചാലും മതിയാവില്ല എന്നത് തന്നെയാണ് ഇതിന്റെ രഹസ്യവും. ഏത് വിശേഷ അവസരങ്ങളിലും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഇലയട തയ്യാറാക്കാം. സാധാരണ തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇലയില്‍ മാവ് കലക്കി ഒഴിച്ച് തയ്യാറാക്കുന്നത് കൊണ്ടാണ് ഇലയട ഒഴിച്ചട എന്ന് പറയുന്നത്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* അരിപ്പൊടി - ഒരു കപ്പ്
* ശര്‍ക്കര- കാല്‍ക്കിലോ
* തേങ്ങ ചിരകിയത് - ഒരു കപ്പ്
* ഉപ്പ് - ഒരു നുള്ള്
* നെയ്യ് - ഒരു ടീസ്പൂണ്‍
* വെള്ളം - മാവ് കുഴക്കാന്‍ പാകത്തിന്
* ഏലക്കായ - മൂന്ന് നാലെണ്ണം പൊടിച്ചത്
തയ്യാറാക്കുന്ന വിധം:
* ആദ്യം ശര്‍ക്കര നല്ലതുപോലെ ചെറുതാക്കി ചിരകി മാറ്റി വെക്കുക
* തേങ്ങയും നല്ലതുപോലെ ചിരകി മാറ്റി വെക്കാവുന്നതാണ്
* പിന്നീട് അരിപ്പൊടി വെള്ളമൊഴിച്ച് മാവ് പരുവത്തില്‍
കലക്കിയെടുക്കണം, ഇഡ്ഡലി മാവിന്റെ പരുവത്തില്‍ വേണം
കലക്കിയെടുക്കാന്‍, ഇതിലേക്ക് അല്പം നെയ്യും ചേര്‍ക്കാം
* പിന്നീട് വാഴയില എടുത്ത് അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കണം
* ശേഷം ആദ്യം തേങ്ങ ഇതിന് മുകളില്‍ പരത്തണം
* അതിന് ശേഷം വേണം ശര്‍ക്കര പരത്തുന്നതിന്
* ഏലക്കായ പൊടി ചെറുതായി അടക്ക് മുകളില്‍ വിതറണം
* പിന്നീട് ഇല നല്ലതുപോലെ പൊതിഞ്ഞ് ഇഡ്ഡലി തട്ടില്‍ വെച്ച് ആവികയറ്റി
വേവിച്ചെടുക്കണം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
