മഴയ്‌ക്കൊപ്പം ഗോതമ്പ് റാഗി പക്കവട

Posted By:
Subscribe to Boldsky

മഴക്കാലം ആസ്വദിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. മഴക്കാലത്താണ് നമുക്ക് വിശപ്പ് കൂടുന്നത്. അതുകൊണ്ട് തന്നെ ഏത് സമയവും എന്തെങ്കിലുമൊക്കെ കൊറിച്ച് കൊണ്ടിരിയ്ക്കണം. എന്നാല്‍ അങ്ങനെ എന്തെങ്കിലുമായാല്‍ പ്രശ്‌നം തീരുന്നില്ല. അതിന് നല്ല ചൂടുള്ള പക്കവട തന്നെയായാലോ? എന്നാല്‍ പക്കവടയിലും അല്‍പം വ്യത്യസ്തത കൊണ്ടു വരാം. മഴയുടെ രുചിക്കൊപ്പം ആസ്വദിച്ച് കഴിയ്ക്കാന്‍ ഗോതമ്പ് റാഗി പക്കവടയാണ് സ്‌പെഷ്യല്‍. ഇതെങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

Wheat Ragi Pakoda

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് മാവ്- 1 കപ്പ്

റാഗിപ്പൊടി- 1 കപ്പ്

അരിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍

മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍

കായപ്പൊടി- അര ടേബിള്‍ സ്പൂണ്‍

എണ്ണ- പാകത്തിന്

ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

ഗോതമ്പ് മാവ്, റാഗിപ്പൊടി, അരിപ്പൊടി, മുളക് പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ചൂടാക്കിയ എണ്ണയും ചേര്‍ത്ത് വീണ്ടും കുഴച്ച് പാകമാക്കുക.

അതിനു ശേഷം നാഴികസേവയില്‍ പക്കാവടയുടെ ചില്ലിട്ട് എണ്ണ തിളപ്പിച്ചതിലേക്ക് ഇട്ട് വറുത്ത് കോരാം. മഴയത്ത് കഴിയ്ക്കാന്‍ നല്ല കറുമുറെ ഉള്ള ഗോതമ്പ് റാഗി പക്കവട റെഡി.

Read more about: recipe snacks പാചകം
English summary

Wheat Ragi Pakoda

Here is an easy recipe of wheat ragi pakoda. Read to know more how to make it.
Story first published: Thursday, June 23, 2016, 15:00 [IST]