For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷു സ്‌പെഷ്യല്‍ ചക്ക ഇലയട: തയ്യാറാക്കാം എളുപ്പത്തില്‍

|

വിഷുവിന് എപ്പോഴും പ്രത്യേകതകള്‍ ഉള്ളത് തന്നെയാണ് ചക്കയും ചക്ക വിഭവങ്ങളും. എന്നാല്‍ ഈ വിഷുവിന് അല്‍പം വ്യത്യസ്തമായി ചക്ക ഇലയട തയ്യാറാക്കി നോക്കിയാലോ. ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാവുന്ന ഒന്നാണ് ചക്ക ഇലയട. ചക്ക ഇലയട തയ്യാറാക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് അല്‍പം സ്വീറ്റ് ആയതു കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രായഭേദമന്യേ ഇഷ്ടമാവും എന്ന കാര്യവും സംശയിക്കേണ്ടതില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ തന്നെ പ്രിയപ്പെട്ടതായി മാറുന്നുണ്ട് ചക്ക ഇലയട.

re

പഴുത്ത ചക്ക വരട്ടിയാണ് ഇലയടക്ക് വേണ്ടി പാകമാക്കി എടുക്കുന്നത്. എന്നാല്‍ ചക്ക വരട്ടുക എന്ന് പറഞ്ഞാല്‍ അത് അല്‍പം പണിപ്പെട്ട കാര്യം തന്നെയാണ്. എന്നാല്‍ വരട്ടി വെക്കുന്നതിന് വേണ്ടി ചക്ക തിരഞ്ഞെടുക്കുമ്പോള്‍ നല്ലതുപോലെ മൂത്ത ചക്ക വേണം തിരഞ്ഞെടുക്കുന്നതിന്. നല്ലതുപോലെ മൂത്ത് പഴുത്ത ചക്ക വെട്ടി വൃത്തിയാക്കി അല്‍പം വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. പിന്നീട് ഇതിലെ വെള്ളം നല്ലതുപോലെ വറ്റിക്കഴിഞ്ഞ്, ഇതിലേക്ക് ശര്‍ക്കരയും നെയ്യും ആവശ്യാനുസരണം ചേര്‍ത്ത് നല്ലതുപോലെ വെള്ളമില്ലാതെ വരട്ടിയെടുക്കണം. ഈ വരട്ടിയെടുത്ത ചക്കയാണ് പിന്നീട് അടയുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചക്ക വരട്ടിയത് - അരക്കപ്പ്
അരിപ്പൊടി - ഒരു കപ്പ്
ശര്‍ക്കര- കാല്‍ക്കിലോ
ഏലക്കായ പൊടിച്ചത് - ഒരു ടീസ്പൂണ്‍
തേങ്ങക്കൊത്ത് - കാല്‍ക്കപ്പ്
വാഴയില- പൊതിയാന്‍ പാകത്തിന്
വെള്ളം- ആവശ്യത്തിന്

Vishu special:

തയ്യാറാക്കുന്ന വിധം

ചക്കവരട്ടിയതും അരിപ്പൊടിയും നല്ലതുപോലെ മിക്‌സ് ചെയ്യുക. ഇതിലേക്ക് ആവശ്യാനുസരണം ശര്‍ക്കര പാനി ചേര്‍ത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇതിലേക്ക് തേങ്ങാക്കൊത്തും ഏലക്കപ്പൊടിയും വേണമെങ്കില്‍ ഒരു തരി ഉപ്പും ചേര്‍ക്കുക. പിന്നീട് വേണമെന്നുണ്ടെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. മധുരം നിങ്ങളുടെ ഇഷ്ടത്തിന് ചേര്‍ത്തെടുക്കാം. അതിന് ശേഷം ഇലയില്‍ പരത്താന്‍ പാകത്തിന് പരുവം ആയിരിക്കണം. അതിന് ശേഷം ഇത് പരത്തി ഇല രണ്ടായി മടക്കുക. ഒരു ഇഡ്ഡലി പാത്രത്തില്‍ വെള്ളം വെച്ച് അത് നല്ലതുപോലെ തിളച്ച് വരുമ്പോള്‍ അതിന് മുകളിലുള്ള തട്ടിലേക്ക് ഈ ഇലകള്‍ ഓരോന്നായി നിരത്തുക. ഇതിന് ശേഷം ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് നോക്കിയാല്‍ നല്ല ചൂടോടെയുള്ള ചക്കഇലയട റെഡി. ഇനി ഇത് വിഷുവിന് രാവിലെ തന്നെ വിളമ്പാവുന്നതാണ്. അപ്പോള്‍ എല്ലാ വായനക്കാര്‍ക്കും മലയാളം ബോള്‍ഡ്‌സ്‌കൈയുടെ വിഷു ആശംസകള്‍.

ഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവുംഇഡ്ഡലിപാത്രത്തിലും ഇനി ചക്കയപ്പം എളുപ്പത്തിലാവും

most read: വീട്ടില്‍ 20 മിനിറ്റില്‍ തയ്യാറാക്കാം സൂപ്പര്‍ ലഡു

English summary

Vishu special: Chakka Ela Ada Recipe in Malayalam | Vishu Special Recipe

Vishu special : Chakka Ela Ada Recipe in Malayalam : Here we are sharing a special special Chakka Ela Ada Recipe. Take a look.
X
Desktop Bottom Promotion