പൊങ്കലിന് തില്‍കുത്ത്

Posted By:
Subscribe to Boldsky

പൊങ്കലിന് എള്ളുപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവമാണ് തില്‍കുത്ത്. എള്ള്, ശര്‍ക്കര എന്നിവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കാറ്.

തില്‍കുത്ത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

tilkut

വെള്ള എള്ള്-3 കപ്പ്

ശര്‍ക്കര-2 കപ്പ്

നെയ്യ്-2 ടേബിള്‍ സ്പൂണ്‍

വെള്ളം

ഒരു പാനില്‍ അല്‍പം നെയ്യൊഴിച്ച് എള്ളു വറുത്തെടുക്കുക. ചെറിയ ബ്രൗണ്‍ നിറമാകുന്നതുവരെയാണ് വറുക്കേണ്ടത്.

ഇത് തണുത്തു കഴിയുമ്പോള്‍ ഇത് ചെറുതായി പൊടിച്ചെടുക്കുക. അധികം പൊടിക്കരുത്.

ഒരു പാനില്‍ ശര്‍ക്കരയിട്ട് വെള്ളമൊഴിച്ച് ശര്‍ക്കരയുരുക്കുക. ഇതിലേയ്ക്ക് എള്ളു പൊടിച്ചതു ചേര്‍്ത്തിളക്കിക്കൊണ്ടിരിയ്ക്കുക.

ഇത് ഒരുവിധം കട്ടിയാകുമ്പോള്‍ വാങ്ങി വയ്ക്കാം. തണുക്കുമ്പോള്‍ മുറിച്ചുപയോഗിയ്ക്കാം.

English summary

Tilkut Recipe For Pongal

Try this tilkut recipe for Makar Sankranti. Tilkut recipe for Makar Sankranti is healthy and yummy too.
Story first published: Wednesday, January 13, 2016, 16:35 [IST]