എഗ് റോള്‍ തയ്യാറാക്കാം

Posted By:
Subscribe to Boldsky

മുട്ട ആരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

മുട്ട കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. മുട്ട ബുര്‍ജി, ഓംലറ്റ്, എഗ് മസാല തുടങ്ങിയവയെല്ലാം ഇതില്‍ പെടും.

മുട്ട കൊണ്ട് സ്‌നാക്‌സ് ഉണ്ടാക്കാനും സാധിയ്ക്കും. എഗ് ബോണ്ട, എഗ് റോള്‍ എന്നിവ ഇതില്‍ ചിലതാണ്.

എഗ് റോള്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Egg

മുട്ട-4

സവാള-2

ഇഞ്ചി പേസ്റ്റ്-1 ടീസ്പൂണ്‍

വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

തക്കാളി-1

ജീരകപ്പൊടി-1 ടീസ്പൂണ്‍

കുരുമുളകുപൊടി-1 ടീസ്പൂണ്‍

പച്ചമുളക്-3

കുരുമുളക്-6

സ്റ്റാര്‍ അനൈസ്-2

ഗ്രാമ്പൂ-4

കറുവാപ്പട്ട-ഒരു കഷ്ണം

ഏലയ്ക്ക-4

ബട്ടര്‍-1 ടീസ്പൂണ്‍

മല്ലിയില

ഉപ്പ്

മൈദ-2 കപ്പ്

വെള്ളം-അര കപ്പ്

മൈദയില്‍ വെള്ളവും അല്‍പം ഉപ്പും ചേര്‍ത്ത് ചപ്പാത്തിപ്പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് ചപ്പാത്തി വലിപ്പത്തില്‍ പരത്തുക.

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. പരത്തി വച്ചിരിയ്ക്കുന്നവ ഇരുവശവും ഇളം ബ്രൗണ്‍ ആകുന്നതു വരെ ചുട്ടെടുക്കുക.

ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ അടിച്ചെടുക്കണം. ഇതില്‍ അല്‍പം ഉപ്പ്, കുരുമുളകുപൊടി, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് കുരുമുളക്, കറുവാപ്പട്ട, സ്റ്റാര്‍ അനൈസ്, ഗ്രാമ്പൂ, ഏലയ്ക്ക, ജീരകപ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു സവാളയും ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസറ്റും ചേര്‍ക്കാം.

തക്കാളി മുകളിലെ കൂട്ടിലേയ്ക്കു ചേര്‍ത്തിളക്കുക. പിന്നീട് മുട്ട ഇതിലേയ്ക്കു പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കണം. വെന്തു കഴിയുമ്പോള്‍ വാങ്ങി വയക്കാം.

ഈ കൂട്ട് പറാത്തയ്ക്കുള്ളില്‍ വച്ച് ചുരുട്ടി ചൂടാക്കിയ തവയുടെ മുകളില്‍ വച്ച് ഇരുവശവും പതുക്കെ മറിച്ചിടു വാങ്ങി വയ്ക്കാം.

എഗ് റോള്‍ തയ്യാര്‍. ചൂടോടെ കഴിയ്ക്കൂ.

Read more about: egg മുട്ട
English summary

Tasty Egg Roll Recipe

Egg roll recipe is ideal to try during Ramzan. To know how to make egg rolls quickly during ramzan read on.
Story first published: Monday, May 5, 2014, 15:56 [IST]