സ്‌പൈസി മീറ്റ് ബോള്‍സ് ഉണ്ടാക്കാം

Posted By:
Subscribe to Boldsky

സ്‌നാക്‌സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിയ്ക്കാവുന്നവയാണ് മീറ്റ് ബോള്‍സ്. ചിക്കന്‍, മട്ടന്‍ എന്നിവയുപയോഗിച്ച് ഇതുണ്ടാക്കാം.

മീറ്റ് ബോള്‍സ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

meat balls

മിന്‍സ് ചെയ്ത ചിക്കന്‍

അല്ലെങ്കില്‍ മട്ടന്‍ -കാല്‍കിലോ

സവാള-1

വെളുത്തുള്ളി-86

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

ജീരകപ്പൊടി-1 ടീസ്പൂണ്‍

മുളകുപൊടി- കാല്‍ ടീസ്പൂണ്‍

മുട്ട-1

മല്ലിയില

ഓയില്‍

ഉപ്പ്

ബ്രെഡ് ക്രംമ്പ്‌സ്

സവാള, വെളുത്തുള്ളി എന്നിവ ചെറുതാക്കി അരിയുക.

എണ്ണ, മുട്ട ഒഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക.

മുട്ട ഉടച്ച് നല്ലപോലെ പതച്ചതും ബ്രെഡ് ക്രംമ്പ്‌സും അവസാനും ഇതില്‍ കലര്‍ത്തുക.

ഓയില്‍ ചൂടാക്കി ഈ മിശ്രിതം ചെറിയ ബോളുകളാക്കി വറുത്തു കോരുക. കുറഞ്ഞ തീയില്‍ വേണം ഇത് വേവിയ്ക്കാന്‍.

ഇത് സോസിനോടൊപ്പം കഴിയ്ക്കാം.

English summary

Spicy Meat Ball Recipe

Meat balls can be used as snacks and starters. Here is the easy recipe of meat balls. Read more to know about,
Story first published: Friday, August 21, 2015, 14:44 [IST]