For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാലുമണിപ്പലഹാരമായി ചെമ്മീന്‍ സമോസ

|

നാലുമണിച്ചായയുടെ കൂടെ കൂട്ടാന്‍ പറ്റിയ ഒന്നാണ് സമോസ. എന്നാല്‍ പുറത്ത് നിന്നും വാങ്ങുന്ന സമൂസയ്ക്ക പകരം വീട്ടില്‍ തന്നെ സമൂസ തയ്യാറാക്കാം. എന്നാല്‍ എന്തായാലും വീട്ടില്‍ സമൂസ ഉണ്ടാക്കുന്നു എന്നാല്‍ അല്‍പം വ്യത്യസ്തമായ രുചിയില്‍ ഈ പലഹാരം തയ്യാറാക്കിയാലോ?

ചെമ്മീന്‍ സമൂസയാണ് ഇന്നത്തെ സ്‌പെഷ്യല്‍ വിഭവം. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് മാത്രമല്ല രുചിയുടെ കാര്യത്തിലും ഈ വിരുതനെ വെല്ലാന്‍ മറ്റാരുമില്ല എന്നതു തന്നെയാണ് സത്യം. എങ്ങനെ ചെമ്മീന്‍ സമൂസ തയ്യാറാക്കാമെന്നു നോക്കാം.

Special Prawn Samosa Recipe

ആവശ്യമുള്ള സാധനങ്ങള്‍

ചെമ്മീന്‍- അരക്കിലോ
സവാള- നാല് എണ്ണം
പച്ചമുളക് പൊടിയായി അരിഞ്ഞത് - 10 എണ്ണം
ഇഞ്ചി ചതച്ചത്- ഒരു വലിയ കഷ്ണം
തക്കാളി ചെറുതായി അരിഞ്ഞത്- 1 എണ്ണം
വെളുത്തുള്ളി ചതച്ചത്- 10 എണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മല്ലിയില-1 തണ്ട്
മസാലപ്പൊടി- 1 നുള്ള്
മൈദ- 250 ഗ്രാം
വെളിച്ചെണ്ണ- ആവശ്യത്തിന്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

സവാള തൊലി കളഞ്ഞ് ചെറുതായി അരിയുക. ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് സവാള അതിലിട്ട് വഴറ്റുക. ഇതിലേക്ക് പച്ചമുളക്, തക്കാളി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മലാസപ്പൊടി എന്നിവ ചേര്‍ക്കുക. ഇതിലേക്ക് ചെമ്മീനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചെമ്മീന്‍ വെന്തശേഷം വാങ്ങി വെയ്ക്കാം.

അതിനു ശേഷം മൈദ ഉപ്പും വെള്ളവും ചേര്‍ത്ത സമൂസ പരുവത്തില്‍ കുഴച്ചെടുക്കുക. ശേഷ് ഇത് പരത്തിയെടുത്ത് നെടുകെ മുറിച്ച് അതില്‍ ഒരു സ്പൂണ്‍ ചെമ്മീന്‍ കൂട്ട് നിറച്ചതിനു ശേഷം സമൂസ പരുവത്തില്‍ മടക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

English summary

Special Prawn Samosa Recipe

Prawn Samosa -a delicious spicy evening tea time snack made with home made sheets.
Story first published: Thursday, March 10, 2016, 14:46 [IST]
X
Desktop Bottom Promotion