For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് ശര്‍ക്കരവരട്ടി വീട്ടില്‍ തയ്യാറാക്കാം

|

ഓണത്തിന്റെ സദ്യവട്ടത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ശര്‍ക്കരവരട്ടി. ശര്‍ക്കര വരട്ടിയും നാലുവെട്ടും ഇല്ലെങ്കില്‍ എന്ത് ഓണം എന്ന് വരെ പറയാം. പണ്ട് കാലത്ത് ഇതെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇന്നെല്ലാം ഇന്‍സ്റ്റന്റ് ആയതോടെ ഈ വിഭവങ്ങള്‍ക്ക് വീട്ടില്‍ സ്ഥാനമില്ലാതായി.

എന്നാല്‍ ഓണം എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ശര്‍ക്കരവരട്ടി എങ്ങനെ വീട്ടില്‍ തയ്യാറാക്കണമെന്ന് പലര്‍ക്കും അറിയില്ല. യാതൊരു വിധത്തിലുള്ള കഷ്ടപ്പാടും ഇല്ലാതെ എങ്ങനെ ശര്‍ക്കരവരട്ടി തയ്യാറാക്കാം എന്ന് നോക്കാം.

recipe of sarkara varatti upperi

ആവശ്യമുള്ള സാധനങ്ങള്‍

ഏത്തയ്ക്ക- അരക്കിലോ
ശര്‍ക്കര- കാല്‍ക്കിലോ
ഏലയ്ക്കപ്പൊടി- 2 ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തയ്ക്ക് ചെറുകഷ്ണങ്ങളായി മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ മുറിച്ചിടുക. ശര്‍ക്കര പാനി ചൂടാക്കി ഇതിലെ അഴുക്ക് നീക്കം കളഞ്ഞ് വെയ്ക്കുക. അതിനു ശേഷം ഏലയ്ക്ക, ജീരകം എന്നിവ ശര്‍ക്കരയില്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെള്ളത്തിലിട്ടു വെച്ചിരിയ്ക്കുന്ന കായ്കഷ്ണങ്ങള്‍ കോരി എടുത്ത് വെള്ളം കളഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. പിന്നീട് ബ്രൗണ്‍ നിറമാകുമ്പോള്‍ ഒഇത് കോരി ശര്‍ക്കര പാനിയില്‍ ഇട്ട് കട്ട കെട്ടാതെ ഇളക്കാം. അല്‍പസമയത്തിന് ശേഷം ഇതില്‍ നിന്നും മാറ്റി ഉണങ്ങാന്‍ വെയ്ക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞ് ഉപയോഗിക്കാം.

English summary

recipe of sarkara varatti upperi

This is another snack prepared during the celebration of the Onam festival. Sarkara varatti upperi or Banana chips coated with jaggery.
X
Desktop Bottom Promotion