നോമ്പ് തുറയ്ക്ക് രുചിമേളവുമായി മുട്ടയപ്പം

Posted By:
Subscribe to Boldsky

നോമ്പെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് നോമ്പുതുറയും. വിഭവസമൃദ്ധമായ നോമ്പുതുറവിഭവങ്ങളും പ്രാര്‍ത്ഥനയും എല്ലാം ഒരുപോലെ നിറയ്ക്കുന്ന പുണ്യകാലമാണ് ഇത്. വീട്ടിലെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് സ്‌നേഹത്തിന്റെ സന്ദേശം നിറയ്ക്കുകയാണ് ഈ പുണ്യമാസത്തിലൂടെ.

ഇന്നത്തെ നോമ്പ് തുറയ്ക്ക് അല്‍പം വ്യത്യസ്തമായ പലഹാരമുണ്ടാക്കി നോക്കിയാലോ? മുട്ടയപ്പമാണ് ഇന്നത്തെ നോമ്പുതുറ സ്‌പെഷ്യല്‍ വിഭവം.

Recipe of muttayappam

ആവശ്യമുള്ള സാധനങ്ങള്‍

മുട്ട- 2 എണ്ണം

മൈദ- 2 കപ്പ്

വെള്ളം- ഒരു കപ്പ്

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മുട്ടയെടുത്ത് നന്നായി അടിയ്ക്കുക. അതിലേക്ക് മൈദ മാവ് ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. മണ്‍ചട്ടിയിലാണ് ഇത് തയ്യാറാക്കേണ്ടത്. മണ്‍ചട്ടി ചൂടാക്കി അതിലേക്ക് ഈ കൂട്ട് ഒഴിച്ച് ദോശ രൂപത്തില്‍ പരത്തുക.

ചട്ടി മൂടിവെച്ച് കുറഞ്ഞ തീയില്‍ വേണം ഇത് പാകമാക്കേണ്ടത്. അല്‍പസമയം കഴിഞ്ഞ് വെന്തശേഷം ചട്ടിയില്‍ നിന്ന് പുറത്തേക്കെടുക്കാം. ഇത് മട്ടണ്‍കറിയ്‌ക്കൊപ്പമോ ചിക്കനൊപ്പമോ ഉപയോഗിക്കാവുന്നതാണ്.

English summary

Recipe of muttayappam

Here is an easy recipe of muttayappam. Read more how to make it.
Story first published: Saturday, July 2, 2016, 17:00 [IST]