For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

15 മിനിറ്റില്‍ തയ്യാറാക്കാം സ്വാദിഷ്ഠമായ കായ്‌പ്പോള

|

കായ്‌പ്പോള എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് കായ്‌പ്പോള, ഇത് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്, കായ്‌പ്പോള തയ്യാറാക്കുന്നത് എങ്ങനെ ഇതെല്ലാം അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്. റംസാന്‍ സ്‌പെഷ്യല്‍ വിഭവങ്ങളില്‍ എന്നും ഒരു പടി മുന്നില്‍ തന്നെയാണ് കായ്‌പ്പോള. വളരെ എളുപ്പത്തില്‍ വെറും 15 മിനിറ്റില്‍ തന്നെ ഈ വിഭവം തയ്യാറാക്കാവുന്നതാണ്. കായ്‌പ്പോള നമ്മുടെ റംസാന്‍ വിഭവത്തില്‍ എങ്ങനെ സ്വാദിഷ്ഠ വിഭവമാക്കി മാറ്റാം എന്ന് നമുക്ക് നോക്കാവുന്നതാണ്. എങ്ങനെ ഈ സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കാം എന്ന് നോക്കാം.

Ramzan Special Kaipola Recipe

വേനലില്‍ കുളിരേകാന്‍ കാരറ്റ് ലൈം ജ്യൂസ്വേനലില്‍ കുളിരേകാന്‍ കാരറ്റ് ലൈം ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- 3 എണ്ണം
മുട്ട- 3 എണ്ണം
പാല്‍പ്പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍
ഏലക്ക പൊടിച്ചത് - അര ടീസ്പൂണ്‍
പഞ്ചസാര - മൂന്ന് ടേബിള്‍ സ്പൂണ്‍ പൊടിച്ചത്
നെയ്യ് - 3 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി വറുത്തെടുത്തത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം ചെറുതായി അരിഞ്ഞ് നല്ലതുപോലെ നെയ്യില്‍ വറുത്തെടുക്കുക. ശേഷം മൂന്ന് മുട്ട, പഞ്ചസാര പൊടിച്ചത്, പാല്‍പ്പൊടി, ഏലക്കപ്പൊടി എന്നിവ മിക്‌സിയില്‍ നല്ലതുപോലെ അടിച്ചെടുക്കാവുന്നതാണ്. ശേഷം നെയ്യില്‍ വരട്ടി വെച്ചചിരിക്കുന്ന ഏത്തപ്പഴം ഇതിലേക്ക് മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ഒരു ദോശക്കല്ല് ചൂടാക്കി അതിന് മുകളില്‍ ഒരു പാന്‍ വെച്ച് ഇതില്‍ നെയ്യ് പുരട്ടി ഏത്തപ്പഴത്തിന്റെ കൂട്ട് ഒഴിക്കുക. ഇത് ഒഴിച്ച് ഒരുമിനിറ്റിന് ശേഷം ഇതിന് മുകളിലേക്ക് മുന്തിരി, കശുവണ്ടി എന്നിവ ഇടേണ്ടതാണ്. ശേഷം 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. പിന്നീട് വേറൊരു പാനിലേക്ക് നെയ്യ് തടവി തിരിച്ചിട്ട് 1 മിനിറ്റ് വേവിക്കുക. നല്ല സ്വാദിഷ്ഠമായ കായ്‌പ്പോള തയ്യാര്‍.

image source : youtube

English summary

Ramzan Special Kaipola Recipe

Here we are sharing a special ramzan recipe of Kaipola. Take a look.
X
Desktop Bottom Promotion