For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പ് തുറക്കാന്‍ നല്ല മുട്ട നിറച്ചത്

|

നോമ്പ് കാലം കഴിയാറായി. പകല്‍ മുഴുവന്‍ ഉമിനീര് പോലുമിറക്കാതെ പടച്ച തമ്പുരാനെ മാത്രം പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോവുകയാണ് ഓരോ വിശ്വാസികളും. എന്നാല്‍ നോമ്പ് തുറന്ന ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും വെറൈറ്റി പരീക്ഷിക്കണം എന്ന് തന്നെയാവും എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. എന്നാല്‍ എന്ത് തയ്യാറാക്കും എന്നുള്ളത് പലരേയും അങ്കലാപ്പിലാക്കുന്ന ഒന്ന് തന്നെയാണ്. പല തരത്തിലുള്ള നോമ്പ് വിഭവങ്ങള്‍ എല്ലാവരും തയ്യാറാക്കുമെങ്കിലും അല്‍പം വെറൈറ്റിയായി ചപ്പാത്തിക്കും അപ്പത്തിനും എല്ലാം കഴിക്കാന്‍ പറ്റിയ പ്രത്യേക തരത്തിലുള്ള ഒരു മുട്ട നിറച്ചതാണ് ഇന്ന് തയ്യാറാക്കാന്‍ പോവുന്നത്.

നോമ്പു തുറക്കാന്‍ തരിക്കഞ്ഞി

പല തരത്തിലുള്ള നോമ്പ് വിഭവങ്ങള്‍ പരീക്ഷിക്കുന്നതില്‍ തന്നെയാണ ഓരോ വീട്ടമ്മമാരും ഇഷ്ടപ്പെടുന്നത്. ഇന്ന് അധികം സമയം എടുക്കാതെ പെട്ടെന്ന് തന്നെ നമുക്ക് ഒരു മുട്ട റോസ്റ്റ് തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവശ്യമുള്ള വസ്തുക്കള്‍

മുട്ട-5

ചുവന്നുള്ളി ചെറുതായി അരിഞ്ഞത് - 15 എണ്ണം

പച്ചമുളക് - 5 എണ്ണം

കുരുമുളക് പൊടി - അര ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി - അല്‍പം

മുളക് പൊടി - ഒരു നുള്ള്

മൈദ - 4 സ്പൂണ്‍

ഇഞ്ചി - ഒരു കഷ്ണം

കറിവേപ്പില - അല്‍പം

ഉപ്പ്- ആവശ്യത്തിന്

എണ്ണ - വറുക്കാന്‍ പാകത്തിന്

റംസാന് ഹൈദരാബാദി വിഭവങ്ങള്‍

തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നെടുകേ മുറിച്ച് അതിന്റെ മഞ്ഞഭാഗം എടുത്ത് മാറ്റി വെക്കുക. ഇത് ഉടയാതെ ശ്രദ്ധിക്കേണ്ടതാണ്. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും ഇഞ്ചിയും വഴറ്റാവുന്നതാണ്. ഇത് ഒന്ന് വഴറ്റിയതിന് ശേഷം അതില്‍ മഞ്ഞപ്പൊടി, മുളക് പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കാവുന്നതാണ്. ഉള്ളിയും ഇഞ്ചിയും നല്ലതു പോലെ വഴറ്റാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലേക്ക് മഞ്ഞക്കരുവും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കേണ്ടതാണ്. ഇത് നല്ലതുപോലെ തണുത്ത ശേഷം ചൂടാറി മുട്ടയുടെ വെള്ളയില്‍ നിറക്കണം. ഇതിന് ശേഷം മൈദയില്‍ ഉപ്പ് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുട്ടയുടെ തുറന്ന വെള്ളഭാഗത്ത് വെച്ച് അടക്കുക. പിന്നീട് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്.

English summary

Ramzan Special Egg Filler Recipe

How to make ramzan special egg filler recipe. Read on.
X