For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാം

|

പുണ്യമാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ ദിനത്തിന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇടയില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ഒരു മാസത്തോളം കൃത്യമായി നോമ്പ് എടുത്താണ് ഈ പുണ്യമാസത്തില്‍ ഓരോ വിശ്വാസികളും മുന്നോട്ട് പോവുന്നത്. പകല്‍ മുഴുവന്‍ വ്രതമെടുത്ത് വൈകുന്നേരം നോമ്പ് തുറക്കുമ്പോള്‍ മിതമായി ആഹാരം കഴിച്ച് നോമ്പ് മുറിക്കുന്നു. നോമ്പ് തുറ വിഭവങ്ങള്‍ ഏവര്‍ക്കും ഇഷ്ടമാണ്. ഇതില്‍ തന്നെ മലബാര്‍ സ്‌പെഷ്യല്‍ പഴം നിറച്ചത് നമുക്ക് തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെ തയ്യാറാക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Ramadan special

ആവശ്യമുള്ള സാധനങ്ങള്‍

നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം : 3 എണ്ണം

നിറക്കുന്നതിന് വേണ്ടി

തേങ്ങ ചിരകിയത് : 4-5 ടീസ്പൂണ്‍
കശുവണ്ടി: 8-10 ചെറുതാക്കി പൊടിച്ചെടുത്തത്
ഉണക്കമുന്തിരി : 1 ടീസ്പൂണ്‍
മുട്ട : 1
പഞ്ചസാര : 1-2 സ്പൂണ്‍
ഏലക്ക പൊടി : 1 ടീസ്പൂണ്‍
നെയ്യ് : 2 ടീസ്പൂണ്‍
എണ്ണ: ഫ്രൈ ചെയ്യുന്നത് ആവശ്യം

പൊതിയുന്നതിന്

മൈദ : 1/4 ടീസ്പൂണ്‍
പഞ്ചസാര : 2 ടീസ്പൂണ്‍
ഒരു നുള്ള് ഉപ്പ്
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി:

ഒരു നോണ്‍ സ്റ്റിക് പാത്രം എടുത്ത് അതിലേക്ക് അല്‍പം നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് നല്ലതുപോലെ വറുത്തെടുക്കുക. ആ പാനിലേക്ക് തന്നെ തേങ്ങ ചിരകിയതും പഞ്ചസാരയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് മുട്ട പൊട്ടിച്ച് ഇതിലേക്ക് ചേര്‍ക്കുക. പിന്നീട് ഏലയ്ക്കാപ്പൊടിയും വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കാവുന്നതാണ്. എല്ലാം നന്നായി ഇളക്കി തീ ഓഫ് ചെയ്ത് തണുക്കാന്‍ വെക്കുക. ശേഷം ഒരു വാഴപ്പഴം എടുത്ത് നല്ലതുപോലെ തൊലി കളഞ്ഞ് ചെറുതായി കീറിയെടുക്കുക. ഉള്ളില്‍ നിന്ന് കറുത്ത വിത്തുകള്‍ നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Ramadan special

അതിന് ശേഷം കീറി വെച്ച പഴത്തിന് അകത്തേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത മിശ്രിതം നിറക്കാവുന്നതാണ്. പിന്നീട് മറ്റൊരു പാത്രത്തില്‍ മൈദ, പഞ്ചസാര, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവ് പരുവത്തില്‍ ആക്കിയെടുക്കുക. ശേഷം ഒരു പാനില്‍ എണ്ണ/നെയ്യ് ഒഴിച്ച് നല്ലതുപോലെ ചൂടാക്കുക. ഇതിലേക്ക് നിറച്ച് വെച്ചിരിക്കുന്ന വാഴപ്പഴം തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കി ഇത് എണ്ണയില്‍ അല്ലെങ്കില്‍ നെയ്യില്‍ പൊരിച്ചെടുക്കാവുന്നതാണ്. ഇത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ പൊരിച്ചെടുക്കാവുന്നതാണ്. ചൂടോടെ കഴിക്കാവുന്നതാണ്. സ്വാദിഷ്ഠമായ ഒരു നോമ്പ് തുറ വിഭവം തയ്യാറായി.

image courtesy: youtube

English summary

Ramadan special: Pazham Nirachathu Recipe in Malayalam | Stuffed Plantain | Malabar Special Snack Recipe

Ramadan special : Pazham Nirachathu Recipe in Malayalam : Here we are sharing a special easy ramadan Malabar Special Snack Recipe. Take a look.
Story first published: Wednesday, March 30, 2022, 17:30 [IST]
X
Desktop Bottom Promotion