For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുപത്തി ഏഴാം രാവില്‍ സ്‌പെഷ്യല്‍ നെയ്പ്പത്തല്‍ തയ്യാറാക്കാം

പ്രഭാത ഭക്ഷണത്തിനും വൈകുന്നേരത്തെ സ്‌നാക്‌സിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് നെയ്പ്പത്തല്‍

|

ഇന്ന് ഇരുപത്തി ഏഴാം രാവ്, ഈ രാവിന് നോമ്പ് കാലത്ത് വളരെയധികം പ്രത്യേകതകളും പ്രാധാന്യവും ഉണ്ട്. ഈ വര്‍ഷത്തെ നോമ്പിന്റെ അവസാനം കുറിക്കുന്ന ദിനങ്ങളാണ് ഇനിയുള്ളത്. വരുന്ന ദിവസങ്ങളിലെ നോമ്പ് ഓരോന്നും അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്. നോമ്പിന്റെ ദിനങ്ങളില്‍ നോമ്പ് തുറക്കായി നാം തയ്യാറാക്കുന്ന ഓരോ വിഭവവും അല്‍പം വ്യത്യസ്തമാവണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ അല്‍പം വ്യത്യസ്തമായി നമുക്ക് നെയ്പ്പത്തല്‍ തയ്യാറാക്കാവുന്നതാണ്. നെയ്പ്പത്തല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ചേരേണ്ട ചേരുവകള്‍ എന്നും നമുക്ക് നോക്കാം.

Ramadan special:

ചേരുവകള്‍

പച്ചരി കുതിര്‍ത്ത് പൊടിച്ചത് - 1 കപ്പ്
വെള്ളം - 2 കപ്പ്
തേങ്ങ ചിരകിയത് - 1/2 കപ്പ്
ചെറിയ ഉള്ളി - ചെറുതായി അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
അരിപ്പൊടി - അവസാനം മിക്‌സ് ചെയ്യുന്നതിന്
എണ്ണ- കൈയ്യില്‍ പുരട്ടുന്നതിന് ആവശ്യത്തിന്
വാഴയില
വെളിച്ചെണ്ണ - വറുത്തെടുക്കാന്‍

തയ്യാറാക്കുന്നത് എങ്ങനെ

Ramadan special:

പച്ചരി അഞ്ചോ ആറോ മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വേണം പൊടിച്ചെടുക്കുന്നതിന്. ഇത് പൊടിച്ചെടുത്ത് ഇതിലേക്ക് വെള്ളം ഒഴിക്കുക. അതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ക്കുക, പിന്നീട് ചെറിയ ഉള്ളി അരിഞ്ഞത്, ജീരകം, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഒന്ന് മിക്‌സ് ചെയ്ത ശേഷം മാറ്റി വെച്ച് കൈകൊണ്ട് ഒന്ന് മിക്‌സ് ചെയ്ത് എടുക്കുക. ഇത് അട പരുവത്തില്‍ വേണം മിക്‌സ് ചെയ്ത് എടുക്കുന്നതിന്. പിന്നീട് ഒരു പാത്രത്തില്‍ അല്‍പം അധികം പൊടിയാത്ത അരിപ്പൊടി മിക്‌സ് ചെയ്യുക. ഇതിലേക്ക് ഈ മാവ് കൂട്ടിക്കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി കൈയ്യില്‍ വെച്ച് കട്‌ലറ്റിനേക്കാന്‍ കുറച്ച് വലുപ്പത്തില്‍ പരത്തിയെടുക്കുക. ഇത് കൈയ്യില്‍ വെച്ച് പരത്തുന്നതിന് മുന്‍പ് എണ്ണ കൈകളില്‍ പുരട്ടേണ്ടതാണ്. അല്ലാത്തവര്‍ക്ക് കൈയ്യില്‍ ഒരു വാഴയില കഷ്ണം വെച്ച് അതില്‍ എണ്ണ പുരട്ടി
ഇതിലേക്ക് മാവ് പരത്തിയെടുക്കാവുന്നതാണ്. ഇത് എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക. അധികം ചൂടില്ലാതെ വേണം എണ്ണയില്‍ പൊരിച്ചെടുക്കുന്നതിന്. ഇത് ചെയ്ത ശേഷം ചെറുചൂടോടെ കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണത്തിനും വൈകുന്നേരത്തെ സ്‌നാക്‌സിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് നെയ്പ്പത്തല്‍.

English summary

Ramadan special: Ney Pathal Recipe in Malayalam | Ramadan Special Recipe

Ramadan special: Ney Pathal recipe in Malayalam : Here we are sharing a special easy ramadan Special Recipe. Take a look
Story first published: Wednesday, April 27, 2022, 17:06 [IST]
X
Desktop Bottom Promotion