For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ ദിനങ്ങളില്‍ നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് സമൂസ

|

റംസാനിലെ പുണ്യ നാളുകള്‍ക്ക് തുടക്കം കുറിച്ചിട്ട് നാളുകള്‍ ഏറെയായി. ആരോഗ്യകരമായ ജീവിതത്തിന് ഒരു തുടക്കം കുറിക്കല്‍ കൂടിയാണ് റംസാന്‍ എന്ന് പറയുന്നത്. ഇത് നമ്മളില്‍ ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിശുദ്ധ റംസാന്‍ കാലത്ത് നാം തയ്യാറാക്കുന്ന ഭക്ഷണം പോലും അത്തരത്തില്‍ പെട്ടതാണ്. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് നോമ്പ് തുറക്കുന്നതിന് വേണ്ടി അല്‍പം സ്വാദിഷ്ഠമായ വിഭവങ്ങള്‍ തയ്യാറാക്കാം. സെ്‌പെഷ്യലായ ഭക്ഷണങ്ങളാണ് ഈ ദിനത്തിലെ പ്രത്യേകതയും. അതില്‍ ഒന്നാണ് മീറ്റ് സമോസ. മീറ്റ് സമോസ അല്‍പം സ്‌പെഷ്യലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇഫ്താര്‍ ദിനത്തിലെ പ്രത്യേക വിഭവങ്ങളില്‍ ഒന്നാണ് മീറ്റ് സമൂസ. ഇത് എയര്‍ഫ്രൈ ചെയ്‌തോ അല്ലെങ്കില്‍ എണ്ണയില്‍ പൊരിച്ചോ എല്ലാം നമുക്ക് തയ്യാറാക്കാവുന്നതാണ്. മീറ്റ് സമോസ തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാവുന്നതാണ്.

 Ramadan special:

ആവശ്യമായ ചേരുവകള്‍

വലിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞത് - 2എണ്ണം
ഇറച്ചി - 250 ഗ്രാം
സസ്യ എണ്ണ -2 ടേബിള്‍സ്പൂണ്‍
ജീരകം -1/2 ടീസ്പൂണ്‍
കറുവപ്പട്ട ഇല- ഒന്ന്
വലിയ ഉള്ളി - 2 എണ്ണം
ഗ്രാമ്പൂ വെളുത്തുള്ളി- 4 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് - 1/2 ടീസ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
ജീരകം - 1 ടീസ്പൂണ്‍ 1 ടീസ്പൂണ്‍ നിലത്തു മല്ലി
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
കറുവപ്പട്ട -1/2 ടീസ്പൂണ്‍
ഏലക്ക - ½ ടീസ്പൂണ്‍ പൊടിച്ചത്
മല്ലിയില അരിഞ്ഞത് - 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -2 ടേബിള്‍സ്പൂണ്‍
മൈദ- അരക്കപ്പ്
എണ്ണ - വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ അല്‍പം ഇപ്പിട്ട് അതിലേക്ക് ഉരുളക്കിഴങ്ങും കടലയും ചേര്‍ത്ത് വേവിക്കുക. ഇത് രണ്ടും വേവിച്ച ശേഷം അല്‍പം ഒരു പാനില്‍ എണ്ണ ചൂടാക്കുക. ജീരകവും കറുവപ്പട്ടയുടെ ഇലയും ഉള്ളിയം ഇറച്ചിയും മിക്‌സ് ചെയ്ത് വഴറ്റിയെടുക്കുക.ഇത് തവിട്ട് നിറമാവുന്നത് വരെ ചേയ്യേണ്ടതാണ്. ഏകദേശം 5 മിനിറ്റ് കഴിഞ്ഞ് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് ഇളക്കുക. കുരുമുളക്, ഉപ്പ്, ജീരകം, മല്ലി, മഞ്ഞള്‍, മുളകുപൊടി, കറുവാപ്പട്ട, ഏലയ്ക്ക എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് പൊടിച്ച ചേര്‍ക്കുക. ഇത് നല്ലതുപോലെ തണുക്കുന്നത് വരെ മാറ്റി വെക്കുക.

 Ramadan special:

ഉരുളക്കിഴങ്ങ്, ബീഫ് മിശ്രിതത്തിലേക്ക് പച്ചമുളകും ബാക്കി ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്യുക. ഏകദേശം 1 ടേബിള്‍സ്പൂണ്‍ മിശ്രിതം മൈദമാവ് കുഴച്ച് വെച്ച പരത്തി അതിലേക്ക് ഫില്‍ ചെയ്യുക. പിന്നീട് ഇത് ത്രികോണ രൂപത്തില്‍ മുറിച്ചെടുത്ത് അരികുകള്‍ മടക്കി വെക്കുക. പിന്നീട് ചൂടായ എണ്ണയില്‍ ഇത് വറുത്തെടുക്കുക, മൂന്ന് മിനിറ്റിനുള്ളില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നു. നല്ല സ്വാദിഷ്ഠമായ മീറ്റ് സമോസ റെഡി.

 Meat Cutlet Recipe : നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് കട്‌ലറ്റ് Meat Cutlet Recipe : നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് കട്‌ലറ്റ്

റംസാന്‍ സ്‌പെഷ്യല്‍ മുട്ട ബിരിയാണി: സ്വാദിന് ഇനി വേറെ റെസിപ്പി വേണ്ടറംസാന്‍ സ്‌പെഷ്യല്‍ മുട്ട ബിരിയാണി: സ്വാദിന് ഇനി വേറെ റെസിപ്പി വേണ്ട

English summary

Ramadan special: Meat samosa Recipe in Malayalam | Ramadan Special Snack Recipe

Ramadan special : Meat samosa recipe in Malayalam : Here we are sharing a special easy ramadan Special Snack Recipe. Take a look.
Story first published: Friday, April 8, 2022, 15:45 [IST]
X
Desktop Bottom Promotion