For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Meat Cutlet Recipe : നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് കട്‌ലറ്റ്

|

നോമ്പ് തുറ എപ്പോഴും ഗൃഹാതുരതയും ഭക്തിയും ഉണര്‍ത്തുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി തയ്യാറാക്കുന്ന പലഹാരങ്ങളും അല്‍പം വ്യത്യസ്തമായിരിക്കും. റംസാന്‍ ദിനങ്ങളില്‍ നാം നോമ്പെടുക്കുന്നതും നോമ്പ് തുറക്കുന്നതും എല്ലാം സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ ദിനങ്ങളില്‍ വ്യത്യസ്തമായ പലഹാരങ്ങള്‍ തയ്യാറാക്കി നിങ്ങള്‍ക്ക് നോമ്പ് തുറ മികച്ചതാക്കാവുന്നതാണ്. ഇന്ന് മീറ്റ് കട്‌ലറ്റ് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എങ്ങനെ ഇത് തയ്യാറാക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.

Ramadan special:

ആവശ്യമുള്ള ചേരുവകള്‍

ചിക്കന്‍/ മട്ടണ്‍/ബീഫ് : 250 ഗ്രാം എല്ലില്ലാത്തത് ഉപയോഗിക്കാം
മഞ്ഞള്‍ പൊടി : 1/4 ടീസ്പൂണ്‍
പച്ചമുളക് പേസ്റ്റ് : 1 ടീസ്പൂണ്‍
ഗരം മസാല പൊടി : 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി : 1/2 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : 1/2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ഉള്ളി : 1 ചെറുതായി അരിഞ്ഞത്
ഉരുളക്കിഴങ്ങ് : 2 എണ്ണം പുഴുങ്ങിപ്പൊടിച്ചത്
ഇഞ്ചി : 1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
പച്ചമുളക് : 2 എണ്ണം ചെറുതായി അരിഞ്ഞത്
മല്ലിയില : ചെറുതായി അരിഞ്ഞത്
ബ്രെഡ് പൊടിച്ചത് : 1 കപ്പ്
മുട്ട : 2
കോണ്‍ഫ്‌ളവര്‍ : ഒരു നുള്ള്
ഫ്രൈ ചെയ്യാന്‍ എണ്ണ : ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി:

Ramadan special:

മീറ്റ് കട്‌ലറ്റ് തയ്യാറാക്കുന്നതിന് വേണ്ടി അല്‍പം മഞ്ഞള്‍പ്പൊടി, ഗരം മസാല, പച്ചമുളക് പേസ്റ്റ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ മിക്‌സ് ചെയ്ത് ഇറച്ചി നല്ലതുപോലെ വേവിച്ചെടുക്കുക. ഇതിലെ വെള്ളം നല്ലതുപോലെ ഊറ്റി വെക്കേണ്ടതാണ്. പിന്നീട് ചെറിയ കഷ്ണങ്ങളാക്കുക. ഉരുളക്കിഴങ്ങ് പൊടിച്ചത് തയ്യാറാക്കി വെക്കുക. ഒരു പാനില്‍ ഉള്ളി വഴറ്റിയെടുത്ത് അതിലേക്ക് അരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് വീണ്ടും ഗരം മസാലയും അരിഞ്ഞ മല്ലിയിലയും ഉപ്പും ചേര്‍ത്ത് വഴറ്റേണ്ടതാണ്. പിന്നീട് ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ക്കാവുന്നതാണ്. പിന്നീട് പൊടിച്ച് വെച്ച ഉരുളക്കിഴങ്ങും കൂടി ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്.

ഇത് തണുത്തതിന് ശേഷം നല്ലതുപോലെ കൈകള്‍ കൊണ്ട് മിക്‌സ് ചെയ്യുക. അതില്‍ നിന്ന് നാരങ്ങ വലിപ്പത്തിലുള്ള ഉരുളകള്‍ ആക്കി കട്‌ലറ്റിന്റെ രൂപത്തില്‍ പരത്തിയെടുക്കുക. അതിന് ശേഷം ഒരു പാത്രത്തില്‍ അല്‍പം കോണ്‍ഫ്‌ളവര്‍ ഉപ്പ്, മുട്ട എന്നിവയെല്ലാം മിക്‌സ് ചെയ്ത് പാകമാക്കുക. ഓരോ കട്‌ലറ്റും മുട്ടയില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കേണ്ടതാണ്. നല്ല സ്വാദിഷ്ഠമായ മീറ്റ് കട്‌ലറ്റ് തയ്യാര്‍.

നോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാംനോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാം

നോമ്പ് തുറക്കാന്‍ സ്‌പെഷ്യല്‍ വിഭവം: കലത്തപ്പംനോമ്പ് തുറക്കാന്‍ സ്‌പെഷ്യല്‍ വിഭവം: കലത്തപ്പം

English summary

Ramadan special: Meat Cutlet Recipe in Malayalam | Ramadan Special Snack Recipe

Ramadan special : Meat Cutlet recipe in Malayalam : Here we are sharing a special easy ramadan Special Snack Recipe. Take a look.
X
Desktop Bottom Promotion