For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുപത്തി ഏഴാം രാവിന് തയ്യാറാക്കാം നല്ല സ്വാദുള്ള പൂവട

|

റംസാന്‍ പുണ്യ ദിനങ്ങളുടെ അവസാനത്തെ പ്രധാനപ്പെട്ട ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങളിലൂടെ ഭക്തിസാന്ദ്രമായിട്ടാണ് ഓരോ ഇസ്ലാം മതവിശ്വാസിയും കടന്ന് പോവുന്നത്. ഈ ദിനത്തില്‍ നാം തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ക്കും അത്രയേറെ പ്രാധാന്യം ഉണ്ട്. ഇരുപത്തി ഏഴാം രാവിന് വളരെയധികം പ്രാധാന്യം ഉണ്ട് നോമ്പ് ദിനങ്ങളില്‍. ഈ ദിനത്തില്‍ നമുക്ക് നല്ല സ്വാദിഷ്ഠമായ പൂവട തയ്യാറാക്കാം. എങ്ങനെ ഇത് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

Poovada Malabar Snack

ആവശ്യമുള്ള ചേരുവകള്‍

അരിപ്പൊടി- വറുത്തെടുത്തത് ഒരു കപ്പ്
തിളച്ച വെള്ളം - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
ഏലക്ക- ഒരെണ്ണം പൊടിച്ചത്
നെയ്യ് - 2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - അരക്കപ്പ്
പഞ്ചസാര - കാല്‍ക്കപ്പ്

തയ്യാറാക്കുന്ന വിധം

Poovada Malabar Snack

അരിപ്പൊടി നല്ലതുപോലെ വറുത്തെടുത്ത് അതിലേക്ക് തിളച്ച വെള്ളം ചേര്‍ത്ത് ഉപ്പും നെയ്യും മിക്‌സ് ചെയ്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഇത് അടയുടെ പരുവത്തില്‍ കുഴച്ചെടുത്ത് മാറ്റി വെക്കുക. പിന്നീട് ഇത് ചെറിയ ഉരുളയാക്കി എടുക്കുക. ഈ ഉരുള കയ്യില്‍ വെച്ച് അതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലക്കയും മിക്‌സ് ചെയ്ത് വെച്ചത് വെക്കുക. ഈ ഉരുള നല്ലതുപോലെ ഉരുട്ടി പിന്നീട് കൈയ്യില്‍ വെച്ച് തന്നെ പരത്തി അരിക് നല്ലതുപോലെ ഒട്ടിച്ചെടുക്കുക. ഇത് ഇഡ്ഡലി തട്ടില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ പൂവ്വട തയ്യാര്‍.

നോമ്പ് തുറക്കാന്‍ വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാംനോമ്പ് തുറക്കാന്‍ വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാം

നോമ്പ് തുറയ്ക്ക് ഉന്നക്കായനോമ്പ് തുറയ്ക്ക് ഉന്നക്കായ

English summary

Ramadan special: Poovada Malabar Snack Recipe in Malayalam | Ramadan Special Recipe

Ramadan special: malabar poovada recipe in Malayalam : Here we are sharing a special easy ramadan Special Recipe. Take a look
Story first published: Monday, April 25, 2022, 18:23 [IST]
X
Desktop Bottom Promotion