For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ സ്‌പെഷ്യല്‍ മലബാര്‍ ഇറച്ചിപ്പോള തയ്യാറാക്കാം

|

റംസാന്‍ എന്ന് പറയുന്നത് തന്നെ പല തരം വിഭവങ്ങളെക്കുറിച്ച് കൂടി നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുതിയ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലായിരിക്കും പലരും. എന്നാല്‍ പുണ്യമാസത്തില്‍ നോമ്പ് എടുക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനീകരമല്ലാത്ത ഭക്ഷണങ്ങളാണ് എപ്പോഴും നാം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. മലബാറിന്റെ സ്‌പെഷ്യല്‍ വിഭവമാണ് മലബാര്‍ ഇറച്ചിപ്പോള എന്നത്. ഈ സ്വാദിഷ്ഠമായ വിഭവം എങ്ങനെ തയ്യാറാക്കാം എന്നും നമുക്ക് നോക്കാം.

Ramadan special

ആവശ്യമുള്ള ചേരുവകള്‍:

ആദ്യത്തെ ലെയറിന്റെ ആവശ്യത്തിനായി

റൊട്ടി നാല് ഭാഗവും മുറിച്ചത് - 4 കഷ്ണം
മുട്ട - 2 എണ്ണം
കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
വെള്ളം - 3/4 കപ്പ്

രണ്ടാമത്തെ ലെയറിനായി - ചിക്കന്‍ മസാല

ചിക്കന്‍ എല്ലില്ലാത്തത്- അരക്കപ്പ് ചെറുതായി അരിഞ്ഞത്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അല്‍പം
പെരുംജീരകം പൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

മസാല തയ്യാറാക്കുന്നതിന്

Ramadan special

എണ്ണ - 2 ടീസ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂണ്‍
പച്ചമുളക്, അരിഞ്ഞത് - ഒരെണ്ണം
കറിവേപ്പില - 1 തണ്ട്
ചിക്കന്‍ വേവിച്ചെടുത്തത്
ഗരം മസാല - 1/2 ടീസ്പൂണ്‍

മൂന്നാമത്തെ ലെയര്‍ തയ്യാറാക്കുന്നതിന്

മുട്ട - 1 എണ്ണം
കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
നെയ്യ് - 2 ടീസ്പൂണ്‍
കശുവണ്ടി - 1/4 കപ്പ്
ഉണക്കമുന്തിരി - 2 ടീസ്പൂണ്‍

തയ്യാറാക്കുന്നത് എങ്ങനെ

ഒരു മിക്‌സിയില്‍ ബ്രെഡ്, മുട്ട, കുരുമുളക് പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ഇട്ട് അല്‍പം വെള്ളമൊഴിച്ച് മിക്‌സ് ചെയ്‌തെടുക്കുക. അധികം കട്ടിയാവാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശേഷം രണ്ടാമത്തെ ലെയറിനായി ചിക്കന്‍ മസാല തയ്യാറാക്കാം. അതിന് വേണ്ടി മുകളില്‍ പറഞ്ഞ രണ്ടാമത്തെ ലെയറിലെ ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത് നല്ലതുപോലെ ചിക്കന്‍ വേവിച്ചെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ തീ ഓഫ് ആക്കുക. ശേഷം ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. പിന്നീട് ഒരു പാന്‍ എടുത്ത് അതിലേക്ക് അല്‍പം എണ്ണ അരിഞ്ഞ ഉള്ളി, കുറച്ച് ഉപ്പ് എന്നിവ ചേര്‍ക്കുക. ഇത് നല്ലതുപോലെ വഴറ്റിയെടുത്ത് അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഗരം മസാല, കറിവേപ്പില എന്നിവ ചേര്‍ത്ത് ഉള്ളി നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് വേവിച്ച് വെച്ച ചിക്കനും ചേര്‍ക്കുക. മൂന്നാമത്തെ ലെയറിനായി ഒരു മിക്‌സിയുടെ ജാറില്‍ കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് മുട്ട നല്ലതുപോലെ അടിച്ച് മാറ്റി വെക്കുക.

തയ്യാറാക്കുന്ന വിധം

ഇറച്ചിപ്പോള തയ്യാറാക്കുന്നതിന് വേണ്ടി ഒരു നോണ്‍സ്റ്റിക് പാന്‍ എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂണ്‍ നെയ് ചേര്‍ക്കുക. ഇത് പാനിന്റെ എല്ലാ വശങ്ങളിലേക്കും ആക്കുക. ബ്രഡ് മിക്‌സ് ആദ്യം ഒഴിക്കണം.ശേഷം നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട അടിച്ചത് അതിന്റെ ്അടുത്ത ലെയറായി പാനിലേക്ക് ഒഴിക്കുക. പിന്നീട് പാന്‍ മൂടി വെക്കുക. ഇത് നല്ലതുപോലെ വേവുന്നത് വരെ വെക്കുക. പിന്നീട് ഇത് വെന്ത് കഴിഞ്ഞാല്‍ അതിന് മുകളിലേക്ക് ചിക്കന്‍ മസാലയുടെ പകുതി നിരത്തുക. അതിന് ശേഷം അതും അല്‍പ സമയം വേവിക്കാവുന്നതാണ്. ചിക്കന്‍ പാകം ചെയ്തതായതുകൊണ്ട് തന്നെ അധിക നേരം വേവിക്കേണ്ടതില്ല എന്നതാണ്. പിന്നീട് ഇതിന് മുകളിലേക്ക് മുട്ട മിശ്രിതം വീണ്ടും ഒഴിക്കുക. പിന്നീട് ഇതിന് മുകളിലേക്ക് വറുത്ത് വെച്ച കശുവണ്ടിയും ഉണക്കമുന്തിരിയും ചേര്‍ക്കുക. പിന്നീട് മുട്ട വേവുന്നത് വരെ ഇത് അടച്ചു വെക്കുക. വെന്ത് കഴിഞ്ഞാല്‍ ഇത് മാറ്റി വെക്കാവുന്നതാണ്. എന്നിട്ട് ചൂടാറി കഴിഞ്ഞ് കത്തി കൊണ്ട് മുറിച്ചെടുക്കാവുന്നതാണ്.

 മലബാര്‍ സ്‌പെഷ്യല്‍ അടുക്ക് പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം മലബാര്‍ സ്‌പെഷ്യല്‍ അടുക്ക് പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം

English summary

Ramadan special: malabar Erachipola Recipe in Malayalam | Ramadan Special Snack Recipe

Ramadan special: malabar Erachipola Recipe in Malayalam : Here we are sharing a special easy ramadan Special Snack Recipe. Take a look.
Story first published: Wednesday, April 20, 2022, 19:36 [IST]
X
Desktop Bottom Promotion