Just In
Don't Miss
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Movies
അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
- Automobiles
2022 ജൂണിലെ വില്‍പ്പന കണക്കുകളുമായി Maruti; ഇടിവ് 1.28 ശതമാനം
- Sports
ഇന്ത്യ പാടുപെടും, സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തി!- ഇംഗ്ലണ്ട് ടി20, ഏകദിന ടീം പ്രഖ്യാപിച്ചു
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
Kappa Pakoda Recipe: നോമ്പ് തുറ ഉഷാറാക്കാം കപ്പ പക്കവട
നോമ്പ് തുറ എന്നത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണെന്ന് നമുക്കറിയാം. നോമ്പെടുക്കുക എന്നത് ഓരോ ഇസ്ലാം മതവിശ്വാസിയും കാലാകാലങ്ങളായി അനുഷ്ഠിച്ച് വരുന്ന ഒന്നാണ്. എന്നാല്‍ നോമ്പ് തുറക്കുമ്പോള്‍ അടുക്കളയിലെ തിക്കും തിരക്കും തന്നെയാണ് പലര്‍ക്കും അല്പം കണ്ഫ്യൂഷന് ഉണ്ടാക്കുന്നത്. എന്ത് തയ്യാറാക്കണം എന്നത് എപ്പോഴും കണ്ഫ്യൂഷന് ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇനി വളരെ എളുപ്പത്തില്‍ നമുക്ക് കപ്പ പക്കവട തയ്യാറാക്കി നോക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ചേരേണ്ട ചേരുവകള്‍ എന്ന് നോക്കാം.
ചേരുവകള്‍ :
കപ്പ
:
അരക്കിലോ
സവാള
:
1
പച്ചമുളക്:
4-5
എണ്ണം
അരിപ്പൊടി
:
1/2
കപ്പ്
മഞ്ഞള്‍
പൊടി
:
1/4
ടീസ്പൂണ്‍
ചുവന്ന
മുളക്
പൊടി
:
1
ടീസ്പൂണ്‍
കറിവേപ്പില
:
2
തണ്ട്
ഉപ്പ്
പാകത്തിന്
വറുക്കാനുള്ള
എണ്ണ:
പാകത്തിന്
തയ്യാറാക്കുന്ന രീതി
കപ്പ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് പാത്രത്തില്‍ വെള്ളമൊഴിച്ച് വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ വെന്ത് കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞ് വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിന് ശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി നമ്മള് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് പക്കവട പോലെ ഉരുട്ടി അത് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക. ഇത് ഒന്ന് ബ്രൗണ്‍ നിറമായി വരുന്നത് വരെ വറുത്തെടുക്കുക. അതിന് ശേഷം ഇത് വാങ്ങി വെച്ച് നല്ലതുപോലെ എണ്ണ വാര്‍ന്ന ശേഷം കഴിക്കാവുന്നതാണ്.