For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോമ്പ് തുറക്കാന്‍ സ്‌പെഷ്യല്‍ വിഭവം: കലത്തപ്പം

|

കലത്തപ്പം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും നാവില്‍ കപ്പലോടിക്കുന്നതിനുള്ള വെള്ളമുണ്ടാവും. അത്രയേറെ പ്രിയപ്പെട്ടതാണ് ഈ വിഭവം. എണ്ണയില്‍ പൊരിച്ചെടുക്കുന്നത് അല്ലാത്തതിനാല്‍ അത് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ത്‌ന്നെ അല്‍പം കൂടുതല്‍ ഗുണനിലവാരവും ഇതിനുണ്ട്. ഈ പലഹാരത്തിന് പകരം വെക്കാന്‍ മറ്റൊന്നും ഇല്ല എന്നതും തന്നെയാണ് ഇതിന്റെ പ്രത്യേകത. നോമ്പ് തുറക്ക് പലഹാരം തയ്യാറാക്കുമ്പോള്‍ ഇനി നിങ്ങള്‍ക്ക് അല്‍പം സ്‌പെഷ്യലായി കലത്തപ്പവും തയ്യാറാക്കാവുന്നതാണ്.

Ramadan special

തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്നതും, തയ്യാറാക്കിയാല്‍ വീണ്ടും വീണ്ടും തയ്യാറാക്കാന്‍ തോന്നും എന്നത് തന്നെയാണ് ഈ പലഹാരത്തിന്റെ പ്രത്യേകതയും. പ്രഷര്‍ കുക്കറിലും ചട്ടിയിലും വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് പാകം ചെയ്ത് എടുക്കാവുന്നതാണ്. പണ്ടുള്ളവര്‍ മണ്‍ചട്ടിയിലാണ് കലത്തപ്പം തയ്യാറാക്കിയിരുന്നത്. ഇത് എങ്ങനെ തയ്യാറാക്കണം എന്നും എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്നും നമുക്ക് നോക്കാവുന്നതാണ്. നാടന്‍ പലഹാരം ഇഷ്ടപ്പെടുന്നവര്‍ക്ക് കലത്തപ്പമില്ലാതെ എന്ത് ആഘോഷം എന്ന് നോക്കാം. അറിയാന്‍ വായിക്കൂ.

ആവശ്യമുള്ള ചേരുവകള്‍

പച്ചരി : 1 കപ്പ് (2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
പുഴുങ്ങല്ലരി : 1 കപ്പ് (2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്)
ചോറി : 1 കപ്പ്
ശര്‍ക്കര : 1/2 കപ്പ് (മധുരമനുസരിച്ച് കൂട്ടാവുന്നതാണ്)
ചുവന്ന ഉള്ളി : 1/4 കപ്പ് ചെറുതായി അരിഞ്ഞത്
തേങ്ങാക്കൊത്ത് : 6 ടീസ്പൂണ്‍
ബേക്കിംഗ് സോഡ : ഒരു നുള്ള് (വേണമെന്നുണ്ടെങ്കില്‍)
ഉപ്പ് പാകത്തിന്
നെയ്യ്: 2 ടീസ്പൂണ്‍
വെള്ളം : ആവശ്യത്തിന്

തയ്യാറാക്കുന്നത് എങ്ങനെ?

കലത്തപ്പം തയ്യാറാക്കുന്നതിന് വേണ്ടി അരി രണ്ടും കഴുകി നല്ലതുപോലെ അരച്ചെടുക്കാവുന്നതാണ്. ഇതില്‍ അധികം വെള്ളം ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതിലേക്ക് ചോറും ചേര്‍ത്ത് അരച്ചെടുക്കണം. ഇഡ്ഡലി മാവ് പരുവത്തില്‍ ആയാല്‍ പിന്നീട് അതിലേക്ക് ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കിയത് ചേര്‍ക്കണം. ചൂടോടെ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ആരെടുത്ത അപ്പം കിട്ടുകയുള്ളൂ. ഇതിലേക്ക് അല്‍പം ഉപ്പും ചേര്‍ക്കുക. വേണമെന്നുണ്ടെങ്കില്‍ അല്‍പം ബേക്കിംഗ് സോഡയും ചേര്‍ക്കണം. ഒരു പ്രഷര്‍ കുക്കറില്‍ നെയ്യ് ഒഴിച്ച് തേങ്ങാ കഷ്ണങ്ങള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് ചുവന്ന ഉള്ളിയും വഴറ്റിയെടുക്കുക. പിന്നീട് കുക്കറിന്റെ എല്ലാ വശങ്ങളിലേക്കും എണ്ണ പുരട്ടാവുന്നതാണ്.

അതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന തേങ്ങയും ഉള്ളിയും അല്‍പം മാവില്‍ ചേര്‍ക്കുക. പിന്നീട് നല്ലതുപോലെ ചൂടുള്ള കുക്കറിലേക്ക് മാവ് ഒഴിക്കുക. മാവ് ഒഴിച്ച ശേഷം ഇത് ഇളക്കി നോക്കാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിന് മുകളിലേക്ക് ബാക്കിയുള്ള തേങ്ങയും ചെറിയ ഉള്ളിയും ചേര്‍ക്കുക. ഇനി കുക്കറിന്റെ വിസില്‍ മാറ്റി 10 മിനിറ്റ് ലോ ഫ്‌ളെയിമില്‍ ഇട്ട് വേവിക്കുക. നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ ഒരു ഈര്‍ക്കില്‍ എടുത്ത് അപ്പത്തില്‍ കുത്തി നോക്കുക. അകം വെന്തിട്ടുണ്ടെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പിന്നീട് സ്റ്റൗ ഓഫ് ചെയ്ത് 15 മിനിറ്റിന് ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഇളക്കി മാറ്റാവുന്നതാണ്. നല്ല സ്വാദിഷ്ഠമായ കലത്തപ്പം വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ റെഡി.

നോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാംനോമ്പ് തുറക്കാന്‍ മലബാറിന്റെ പഴം നിറച്ചത് തയ്യാറാക്കാം

English summary

Ramadan special: Kalathappam Recipe in Malayalam | Ramadan Special Snack Recipe

Ramadan special : Kalathappam Recipe in Malayalam : Here we are sharing a special easy ramadan Special Snack Recipe. Take a look
Story first published: Friday, April 1, 2022, 16:02 [IST]
X
Desktop Bottom Promotion