For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ മുളക് ബജി: അല്‍പം സ്‌പെഷ്യലാണ് നോമ്പ് തുറക്ക്

|

നോമ്പ് തുറക്കുമ്പോള്‍ അല്‍പം വ്യത്യസ്തമായ ഒരു വിഭവം കഴിക്കാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ ഇനി മടിക്കേണ്ട, നിങ്ങള്‍ക്ക് നല്ല കിടിലന്‍ സ്വാദില്‍ മുളക് ബജി തയ്യാറാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് സ്‌പെഷ്യലായി ഒരുക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സിംപിള്‍ റെസിപ്പിക്കായി നോക്കൂ.

ചേരുവകള്‍

Chicken stuffed mulaku bhaji

ചിക്കന്‍ മാരിനേറ്റ് ചെയ്യാന്‍
ചിക്കന്‍ എല്ലില്ലാതെ ചെറുതായി അരിഞ്ഞത്- കാല്‍ക്കപ്പ്
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

ചിക്കന്‍ മസാല ഉണ്ടാക്കാന്‍

എണ്ണ - പാകത്തിന്
സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ½ ടീസ്പൂണ്‍
പച്ചമുളക് - 1 എണ്ണം
ഗരം മസാല - ½ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

മാവ് തയ്യാറാക്കാന്‍

കടലമാവ് - അരക്കപ്പ്
മുളകുപൊടി - എരിവ് അനുസരിച്ച്
ജീരകം പൊടിച്ചത് - ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ഒരു നുള്ള്
ഉപ്പ് - പാകത്തിന്
വെള്ളം - ആവശ്യത്തിന്
ബജ്ജ് മുളക് - 5 എണ്ണം
എണ്ണ- വറുക്കുന്നതിന്

തയ്യാറാക്കുന്ന വിധം

Chicken stuffed mulaku bhaji

ആദ്യം ചിക്കന്‍ മസാല ഉണ്ടാക്കാം. അതിന് വേണ്ടി എല്ലില്ലാത്ത ചിക്കന്‍ നല്ലതുപോലെ വൃത്തിയാക്കി എടുത്ത് അതിലേക്ക് മാരിനേറ്റ് ചെയ്യാന്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ചേര്‍ക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പം എണ്ണ ഒഴിച്ച് ഇതിലേക്ക് ചിക്കന്‍ നല്ലതുപോലെ ഇളക്കി ഇടുക. ഇതിലേക്ക് പിന്നെ കുറച്ച് വെള്ളം ഒഴിച്ച് നല്ലതുപോലെ വെള്ളം വറ്റുന്ന പരുവത്തില്‍ വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ തണുക്കുന്നതിനായി മാറ്റി വെക്കുക

അതേ സമയം തന്നെ മറ്റൊരു പാന്‍ എടുത്ത് എണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് സവാള ബ്രൗണ്‍ നിറമാവുന്നത് വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് ഗരം മസാല ചേര്‍ത്ത് നമ്മള്‍ വേവിച്ച് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കുക. ഇത് രണ്ടും മിക്‌സ് ചെയ്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ഇത് നല്ലതുപോലെ വേവിച്ച് മിക്‌സ് ചെയ്ത് പരുവമാക്കി മാറ്റിവെക്കുക.

മാവ് തയ്യാറാക്കാന്‍

ഒരു വലിയ പാത്രത്തില്‍ മാവ് തയ്യാറാക്കുന്നതിനുള്ള എല്ലാ ചേരുവകളും യോജിപ്പിക്കുക. ഇഡ്ഡലി മാവിന്റെ കനത്തില്‍ ചെയ്‌തെടുക്കുക. ഇതിന് ശേഷം ബജിമുളകിന്റെ നെടുകേ കീറി ഇതിന്റെ അകത്തെ എല്ലാ കുരുവും പുറത്തേക്ക് കളയുക. അതിന് ശേഷം ഇതിന് അകത്തേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ മസാല ചേര്‍ക്കുക. ചേര്‍ത്ത ശേഷം ഇത് എണ്ണയില്‍ വറുത്ത് കോരുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുന്നത് വരെ വറുത്തെടുക്കണം. ശേഷം നല്ല ചൂടുചായക്കൊപ്പം കഴിക്കാം.

നോമ്പ് തുറക്കാന്‍ വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാംനോമ്പ് തുറക്കാന്‍ വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാം

നോമ്പ് തുറക്കാന്‍ ഒരു സ്‌പെഷ്യല്‍ തരിക്കഞ്ഞിനോമ്പ് തുറക്കാന്‍ ഒരു സ്‌പെഷ്യല്‍ തരിക്കഞ്ഞി

English summary

Ramadan special: Chicken stuffed mulaku bhaji Recipe in Malayalam | Ramadan Special Recipe

Ramadan special: Chicken stuffed mulaku bhaji recipe in Malayalam : Here we are sharing a special easy ramadan Special Recipe. Take a look.
Story first published: Friday, April 29, 2022, 19:18 [IST]
X
Desktop Bottom Promotion