For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലബാര്‍ സ്‌പെഷ്യല്‍ അടുക്ക് പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം

|

റമദാന്‍ എന്നത് പുണ്യമാസമാണെന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഓരോ ഇസ്ലാം മത വിശ്വാസിയും നോമ്പും പ്രാര്‍ത്ഥനകളും ഈ മാസം മുടക്കാറില്ല എന്നത് തന്നെയാണ് സത്യം. ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു മാസം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ നോമ്പ് തുറക്ക് കഴിക്കുന്ന ഭക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. നോമ്പ് തുറക്ക് ഉണ്ടാക്കുന്ന പലഹാരങ്ങളും വളരെയധികം പ്രിയപ്പെട്ടത് തന്നെയാണ്. അതില്‍ ഒന്നാണ് ചട്ടിപ്പത്തിരി അല്ലെങ്കില്‍ അടുക്കു പത്തിരി. ഇത് പക്ഷേ ഒരു ലഘുഭക്ഷണം എന്നതിനേക്കാള്‍ അല്‍പം കട്ടിയുള്ള ഭക്ഷണം തന്നെയാണ്. എന്നാല്‍ എങ്ങനെ ചട്ടിപ്പത്തിരി തയ്യാറാക്കാം, അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. വളരെ ക്ഷമയോടെ വേണം ഈ വിഭവം തയ്യാറാക്കേണ്ടത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം.

Ramadan special

ആവശ്യമുള്ള ചേരുവകള്‍

പാന്‍ കേക്ക് തയ്യാറാക്കാന്‍
മുട്ട- 1
മൈദ- ഒന്നരക്കപ്പ്
കുരുമുളക് പൊടി- കാല്‍ ട്ീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

ഫില്ലിംങ് തയ്യാറാക്കുന്നതിന്

ബോണ്‍ലസ് ചിക്കന്‍ - 300ഗ്രാം
മുളകുപൊടി- അര ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് - അര ടീസ്പൂണ്‍
വലിയ ഉള്ളി- മൂന്നെണ്ണം
മല്ലിയില -പാകത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ, നെയ്യ് - ആവശ്യത്തിന്

കോട്ടിംങിന്

മുട്ട- മൂന്നെണ്ണം
പാല്‍ - കാല്‍ക്കപ്പ്
പഞ്ചസാര - അര ടീസ്പൂണ്‍
ഉപ്പ് - രണ്ട് നുള്ള്

അലങ്കരിക്കാന്‍

കശുവണ്ടി ഒരു കൈ നിറയെ
പോപ്പി സീഡ്‌സ് - രണ്ട് ടീസ്പൂണ്‍
ഉണക്കമുന്തിരി- രണ്ട് ടെബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നത്

ആദ്യം തന്നെ ഫില്‍ ചെയ്യാനുള്ള മസാലയാണ് തയ്യാറാക്കേണ്ടത്. അതിന് വേണ്ടി ചിക്കന്‍ വൃത്തിയാക്കി നന്നായി കഴുകുക. ചിക്കന്‍ 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 3/4 ടീസ്പൂണ്‍ മല്ലിപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത വേവിച്ചെടുക്കുക. അതിന് ശേഷം ഉള്ളി ചെറുതായി അരിഞ്ഞ് വെക്കണം. നല്ലത് പോലെ വെന്ത ചിക്കന്‍ മാറ്റി വെക്കുക പിന്നീട് ഒരു പാന്‍ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് ഉള്ളി നല്ലതുപോലെ വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചതച്ച പച്ച മുളകും ചേര്‍ക്കുക. പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് കുരുമുളക് പൊടിയും ബാക്കിയുള്ള മുളക്, മല്ലിയില, മഞ്ഞള്‍പ്പൊടി എന്നിവയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.. പിന്നീട് വേവിച്ച് വെച്ച ചിക്കന്‍ ഈ മസാലയിലേക്ക് ചേര്‍ക്കുക. ശേഷം നല്ലതുപോലെ വഴറ്റി വെക്കുക. പിന്നീട് ഗരം മസാല പൊടിയും ഉപ്പും ചേര്‍ത്തിളക്കി തയ്യാറാക്കുക. ഫില്ലിംങ് റെഡി.

പാന്‍ കേക്ക് തയ്യാറാക്കുന്നതിന്

Ramadan special

പാന്‍ കേക്ക് തയ്യാറാക്കുന്നതിന് വേണ്ടി മൈദ, മുട്ട, പാല്‍, കുരുമുളക്, ഉപ്പ് എന്നിവ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ദോശ മാവ് പരുവത്തില്‍ ആക്കിയെടുക്കാം. ശേഷം ഒരു പാന്‍ എടുത്ത് അതിലേക്ക് ഈ മിശ്രിതം കലക്കി ഒഴിക്കുക. വളരെ കനം കുറച്ച് വേണം ഇത് ദോശ പോലെ പരത്തിയെടുക്കുന്നതിന്. ഏകദേശം 10-12 പാന്‍ കേക്കുകള്‍ തയ്യാറാക്കി എടുക്കണം.

കോട്ടിംങിന് വേണ്ടി ഇനി മുട്ട എടുത്ത് അതില്‍ മറ്റ് കോട്ടിംങിനായി വെച്ചിട്ടുള്ള ചേരുവകള്‍ മിക്‌സ് ചെയ്ത് വെക്കുക. പിന്നീട് ഒരു നോണ്‍ സ്റ്റിക്ക് പാന്‍ എടുക്കുക, അതില്‍ പാന്‍ കേക്ക് വെച്ച് അതിന് ശേഷം ഇതിലേക്ക് നെയ് ഉപയോഗിച്ച് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
ഒരു പാന്‍ കേക്ക് എടുത്ത് കോട്ടിംഗിനായി നമ്മള്‍ തയ്യാറാക്കിയ മിശ്രിതത്തില്‍ മിക്‌സ് ചെയ്ത് ഇത് പാനില്‍ വെക്കുക. അതിന് മുകളിലേക്ക് ഒരെണ്ണം കൂടി എടുത്ത് വെക്കുക. ഇതാണ് ആദ്യത്തെ ലെയര്‍ ആയി വരുന്നത്. അതിന് മുകളില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംങഅ നിരത്തുക. പിന്നീട് കുറച്ച് ഉണക്കമുന്തിരിയും മല്ലിയിലയും പരത്തുക. പിന്നെ മറ്റൊരു പാന്‍ കേക്ക് എടുത്ത് മാവില്‍ മുക്കി ഫില്ലിംഗിന് മുകളില്‍ വയ്ക്കുക, വീണ്ടും ഫില്ലിംങ് വെക്കുകയും അതിന് മുകളിലേക്ക് ഉണക്കമുന്തിരി, മല്ലിയില എന്നിവ പരത്തുകയും ചെയ്യുക. ഇത് തുടര്‍ന്ന് പോരുക.

പിന്നീട് ബാക്കിയുള്ള കോട്ടിംങിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള മിശ്രിതം അതിന് മുകളിലേക്ക് ഒഴിക്കുക. ഇതിന്റെ എല്ലാ വശങ്ങളിലേക്കും നെയ്യ് നല്ലതുപോലെ ഒഴിക്കുക. അതിനു മുകളില്‍ ഉണക്കമുന്തിരി, കശുവണ്ടി, പോപ്പി സീഡ്‌സ് എന്നിവ വിതറുക. ഒരു മൂടി കൊണ്ട് മൂടി വളരെ കുറഞ്ഞ തീയില്‍ ഇത് വേവിച്ചെടുക്കുക. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ സംഗതി തയ്യാര്‍. തയ്യാറായ ശേഷം മുകളില്‍ അല്‍ും നെയ്യ് ഒഴിക്കുക. ഇത് തണുത്ത ശേഷം നല്ല സ്വാദോടെ മുറിച്ച് വിളമ്പാവുന്നതാണ്. അപ്പോ ഇനിയുള്ള നോമ്പ് തുറയില്‍ ഒരു സ്‌പെഷ്യല്‍ വിഭവമായി ചട്ടിപ്പത്തിരിയും കൂട്ടാം.

റംസാന്‍ ദിനങ്ങളില്‍ നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് സമൂസറംസാന്‍ ദിനങ്ങളില്‍ നോമ്പ് തുറക്കാന്‍ സ്വാദിഷ്ഠമായ മീറ്റ് സമൂസ

റംസാന്‍ സ്‌പെഷ്യല്‍ മുട്ട ബിരിയാണി: സ്വാദിന് ഇനി വേറെ റെസിപ്പി വേണ്ടറംസാന്‍ സ്‌പെഷ്യല്‍ മുട്ട ബിരിയാണി: സ്വാദിന് ഇനി വേറെ റെസിപ്പി വേണ്ട

English summary

Ramadan special: Adukku Pathiri Recipe in Malayalam | Ramadan Special Snack Recipe

Ramadan special :Adukku Pathiri recipe in Malayalam : Here we are sharing a special easy ramadan Special Snack Recipe. Take a look.
Story first published: Saturday, April 9, 2022, 22:02 [IST]
X
Desktop Bottom Promotion