For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സ് കബാബ് തയ്യാറാക്കാം

|

ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണമാണ് ഓട്‌സെന്ന കാര്യത്തില്‍ സംശയമില്ല. ഏതു രോഗമുള്ളവര്‍ക്കും ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്.

ഓട്‌സ് കൊണ്ടു പല വിഭവങ്ങളുമുണ്ടാക്കാം. ഇതിലൊന്നാണ് ഓട്‌സ് കബാബ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

kabab

ഓട്‌സ്- 1 കപ്പ്
ഉരുളക്കിഴങ്ങ്-2
ബദാം-25 ഗ്രാം
പനീര്‍-അരക്കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
മുളകുപൊടി-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
മല്ലിയില

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളയുക.

ഓട്‌സ്, ബദാം എന്നിവ മിക്‌സിയില്‍ നല്ലപോലെ പൊടിച്ചെടുക്കുക.

പനീര്‍ ഗ്രേറ്റു ചെയ്യുക.

ഓയിലൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും കൂട്ടിയിളക്കി മിശ്രിതമാക്കുക.

ഇതില്‍ നിന്നും കുറേശെ വീതമെടുത്ത് കബാബ് ഷേപ്പിലാക്കി വറുത്തെടുക്കാം.

English summary

Oats Kabab Recipe

Induldge yourself in some healthy oats subz kebabs this evening. You can try this oats kebab recipe with these simple steps.
Story first published: Tuesday, July 14, 2015, 15:30 [IST]
X
Desktop Bottom Promotion