For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിക്ക് എളുപ്പത്തില്‍ വീട്ടിലാക്കാം ഈ 4 രുചിയൂറും വിഭവങ്ങള്‍

|

ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് നവരാത്രി. ഈ വര്‍ഷം സെപ്റ്റംബര്‍ 26 തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 5 വരെയാണ് നവരാത്രി. ഇത് ഉല്ലാസത്തിനും വ്രതാനുഷ്ഠാനങ്ങള്‍ക്കും ആരാധനയ്ക്കുമുള്ള സമയമാണ്. നവരാത്രി ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളില്‍ ഭക്തര്‍ വ്രതമനുഷ്ഠിക്കുന്നു. നവരാത്രി വ്രതാനുഷ്ഠാന നിയമങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. ഭക്ഷണം ആരോഗ്യകരവും കുറഞ്ഞ അളവിലുമായിരിക്കണം.

Most read: ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം; ദുര്‍ഗാഷ്ടമി വ്രതം ഈ വിധം നോറ്റാല്‍ സര്‍വ്വസൗഭാഗ്യം ഫലംMost read: ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹം; ദുര്‍ഗാഷ്ടമി വ്രതം ഈ വിധം നോറ്റാല്‍ സര്‍വ്വസൗഭാഗ്യം ഫലം

മാതൃദേവതയുടെ ഊര്‍ജ്ജം ആവാഹിച്ച് ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതിനുമായി പ്രത്യേകം രൂപപ്പെടുത്തിയ നാടന്‍ പാചകരീതിയാണ് ഈ ശുഭദിനങ്ങളുടെ സവിശേഷത. നിങ്ങളോ നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമോ വ്രതമെടുക്കുന്നുവെങ്കില്‍ നവരാത്രി ദിവസങ്ങളില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ചില രുചികരമായ സാധനങ്ങളുടെ പാചകക്കുറിപ്പുകള്‍ ഇതാ.

കോക്കനട്ട് ലഡ്ഡു

കോക്കനട്ട് ലഡ്ഡു

തേങ്ങ -ചുരണ്ടിയത് രണ്ടെണ്ണം

ഏലക്കപ്പൊടി -ഒരു ടീസ്പൂണ്‍

ശര്‍ക്കര - തേങ്ങ ചുരണ്ടിയ അളവില്‍

തയാറാക്കുന്ന വിധം

ആദ്യം ശര്‍ക്കര ഉരുളയിലാക്കി ഉരുക്കിയെടുക്കുക. ഇത് നന്നായി ഉരുകി വെന്ത് തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നു വാങ്ങി തണിയാന്‍ വയ്ക്കുക. ഇതിലേക്ക് തേങ്ങയും ഏലക്കപ്പൊടിയും ചേര്‍ത്ത് കൈയ്യില്‍ നെയ്യ് തടവി ചെറിയ ഉരുളകാക്കിയെടുത്ത് തയാറാക്കി ഒരു പാത്രത്തില്‍ വയ്ക്കുക. കോക്കനട്ട് ലഡ്ഡു തയ്യാര്‍.

ഗോതമ്പ് റവ ഖിച്ച്ഡി

ഗോതമ്പ് റവ ഖിച്ച്ഡി

ഗോതമ്പ് റവ വറുത്തത് -200 ഗ്രാം

കാരറ്റ് ചെറുതായി അരിഞ്ഞത് - മൂന്നെണ്ണം

ബീന്‍സ് പൊടിയായി അരിഞ്ഞത് - 12 എണ്ണം

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കിയത് - രണ്ടെണ്ണം

തക്കാളി - 3 എണ്ണം

സവാള - 4 എണ്ണം

പച്ചമുളക് - 3 എണ്ണം

ഇഞ്ചി - ഒരിഞ്ച് നീളത്തില്‍

മല്ലിയില, പുതിനയില - ഒരു പിടി വീതം

ഒരു നാരങ്ങയുടെ നീര്

ഉപ്പ് - പാകത്തിന്

എണ്ണ - രണ്ട് ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ആദ്യമായി നിങ്ങള്‍ രണ്ട് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ നന്നായി അരച്ചെടുക്കുക. ഒരു ഫ്രൈയിംഗ് പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ചു ചൂടാക്കി ഈ അരപ്പ് അതിലേക്കിട്ട് വഴറ്റിയെടുക്കുക. പുതിനയിലയും മല്ലിയിലയും ചേര്‍ക്കുക. പച്ചക്കറികള്‍ അരിഞ്ഞത്, ഉപ്പ്, അരക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ നന്നായി വേവിക്കുക. മറ്റൊരു പാനെടുത്ത് എണ്ണ ഒഴിച്ച് സവാള ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ഓരു മൂന്ന്-മൂന്നര കപ്പ് വെള്ളമൊഴിച്ച ശേഷം ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് റവ ഇടുക. റവ നന്നായി വെന്ത ശേഷം വേവിച്ച പച്ചക്കറികളും നാരങ്ങനീരും ചേര്‍ത്തിളക്കി തീയില്‍ നിന്ന് വാങ്ങി വയ്ക്കുക.

Most read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടംMost read:ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യും ദുര്‍ഗാപൂജ; ദേവിയെ ആരാധിച്ചാല്‍ നേട്ടം

സേമിയ പക്കോഡ

സേമിയ പക്കോഡ

സേമിയ - 200 ഗ്രാം

കടലമാവ് - 100 ഗ്രാം

സവാള ചെറുതായി അരിഞ്ഞത് - 4 എണ്ണം

മല്ലിപ്പൊടി - ഒരു ടീ സ്പൂണ്‍

കായപ്പൊടി - കാല്‍ ടീ സ്പൂണ്‍

മുളകുപൊടി - ഒരു ടീ സ്പൂണ്‍

പച്ചമുളക് - 4

മല്ലിയില - 2 തണ്ട്

ഇഞ്ചി - ഒരു കഷണം

എണ്ണ

തയാറാക്കുന്ന വിധം

ആദ്യം നിങ്ങള്‍ ഒരു ബൗളില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് എണ്ണ ഒഴികെയുള്ള ചേരുവകളെല്ലാം ഇട്ട് നല്ല കട്ടിയായി കുഴക്കുക. ഇത് 10 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം എണ്ണ ചൂടാക്കി അതിലേക്ക് കുഴച്ചുവച്ച ചേരുവയെല്ലാം കുറേശ്ശെയായിട്ട് വറുത്ത് കോരിയെടുക്കുക. സേമിയ പക്കോഡ തയ്യാന്‍

കപ്പലണ്ടി ഉണ്ട

കപ്പലണ്ടി ഉണ്ട

പുഴുക്കലരി - അരക്കിലോ

ഈന്തപ്പഴം - കാല്‍ കിലോ

കപ്പലണ്ടി - കാല്‍ കിലോ

ശര്‍ക്കര - അരക്കിലോ

തേങ്ങ - രണ്ടെണ്ണം

നെയ്യ് - 25 ഗ്രാം

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു ഫ്രൈയിംഗ് പാന്‍ ചൂടാക്കി അരിയും കപ്പലണ്ടിയും വേറെ വേറെയായി വറുത്തെടുക്കുക. ഇതിലേക്ക് ശര്‍ക്കര പാവ് കാച്ചി ഒഴിച്ചുവയ്ക്കുക. കപ്പലണ്ടി തൊലി കളഞ്ഞ് തരിയായി പൊടിച്ചെക്കുക. ശേഷം ഈന്തപ്പഴത്തിന്റെ കുരു കളഞ്ഞ് അരിഞ്ഞുവയ്ക്കുക. ഒരു ഉരുളിയില്‍ തേങ്ങയും ശര്‍ക്കരപ്പാനിയും ചേര്‍ത്ത് വരട്ടുക. ഇത് വാങ്ങിവച്ച ശേഷം അരിപ്പൊടിയും കപ്പലണ്ടിപ്പൊടിയും നെയ്യും ഈന്തപ്പഴവും ചേര്‍ത്ത് ഇളക്കുക. ചെറുചൂടോടെ ചെറുനാരങ്ങ വലുപ്പമുള്ള ഉരുളകളാക്കി ഇത് തയാറാക്കുക.

Most read:നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവുംMost read:നവരാത്രിയില്‍ ദുര്‍ഗ്ഗാദേവിയുടെ 9 രൂപങ്ങള്‍ക്ക് ഈ വസ്തുക്കള്‍ സമര്‍പ്പിക്കൂ; ഭാഗ്യവും ഐശ്വര്യവും

English summary

Navratri 2022: Easy Navratri Recipes You Can Make At Home in Malayalam

Here are some amazing recipes you can easily try at home for this navratri. Take a look.
Story first published: Friday, September 30, 2022, 15:44 [IST]
X
Desktop Bottom Promotion