For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപ്പ ബോണ്ട തയ്യാറാക്കാന്‍ എളുപ്പം

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കപ്പ ബോണ്ട തയ്യാറാക്കാം.

|

ബോണ്ട എപ്പോഴും തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. നാട്ടിന്‍ പുറങ്ങളിലെ സാധാരണ വിഭവങ്ങളില്‍ ഒന്നാണ് കപ്പ ബോണ്ട. രുചിയുടേയും പുതുമയുടേയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ബോണ്ട എന്ന കാര്യത്തില്‍ സംശയം വേണ്ട.
കപ്പബോണ്ട തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്.

മാത്രമല്ല കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് കപ്പ ബോണ്ട. അതുകൊണ്ട് തന്നെ നാലുമണിപ്പലഹാരത്തിന്റെ കാര്യത്തില്‍ ഇനി വേറൊന്നിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട. എങ്ങനെ കപ്പ ബോണ്ട തയ്യാറാക്കാം എന്ന് നോക്കാം.

kerala Style Kappa Bonda

ആവശ്യമുള്ള വസ്തുക്കള്‍

മൈദ- 500 ഗ്രാം
കടലപ്പൊടി- 100 ഗ്രാം
ചെറിയുള്ളി അരിഞ്ഞത്-ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്- ഒരു കപ്പ്
വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
കപ്പ പുഴുങ്ങി ഉടച്ചത്- ഒന്നരക്കപ്പ്
പച്ചമുളക് അരിഞ്ഞത്- എട്ടെണ്ണം
കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കടുക്- ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ പാകത്തിന്
മല്ലിയില, കറിവേപ്പില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറിയുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത് എന്നിവ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിച്ച് വഴറ്റിയെടുക്കുക. കപ്പ വേവിച്ചുടച്ചതും മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി കൂട്ട് തയ്യാറാക്കാം.

ഇത് ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി വെയ്ക്കാം. ശേഷം മൈദ, കടലപ്പൊടി എന്നിവ അല്‍പം വെളിച്ചെണ്ണയും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉ്പപും അപ്പക്കാരവും ചേര്‍ത്ത് കലക്കാം. ഇതിലേക്ക് ഉരുളകളായി ഓരോന്നിട്ട് എണ്ണയില്‍ പൊരിച്ചെടുക്കാം. ബ്രൗണ്‍ നിറമാകുമ്പോള്‍ എടുത്ത് മാറ്റാം.

English summary

kerala Style Kappa Bonda

Kerala Style Kappa Bonda is boiled tapioca dipped in spicy besan batter and deep fried.
Story first published: Saturday, January 28, 2017, 15:25 [IST]
X
Desktop Bottom Promotion