For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വടക്കന്‍ കേരളത്തിന്റെ പ്രിയപ്പെട്ട ചട്ടിപ്പത്തിരി

|

എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്ന് നമുക്ക് നോക്കാം. വടക്കന്‍ കേരളത്തിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ചട്ടിപ്പത്തിരി. ഇത് കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. എത്ര വിശപ്പില്ല എന്ന് പറഞ്ഞാലും പലരും ചട്ടിപ്പത്തിരി കഴിക്കാന്‍ ഒന്ന് മിനക്കെടും. അത്രക്ക് സ്വാദുള്ള ഒന്നാണ് ചട്ടിപ്പത്തിരി. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വളരെ എളുപ്പത്തില്‍ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും എല്ലാം ചട്ടിപ്പത്തിരി മികച്ചതാണ്.

chatti pathiri.

ഈന്തപ്പഴം മിക്‌സ് ചെയ്‌തൊരു വനില മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാംഈന്തപ്പഴം മിക്‌സ് ചെയ്‌തൊരു വനില മില്‍ക്ക്‌ഷേക്ക് തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍- അരക്കിലോ എല്ലില്ലാത്തത്
മുട്ട -നാലെണ്ണം
സവാള- മൂന്നെണ്ണം
പച്ചമുളക് - മൂന്നെണ്ണം
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - ഒരുസ്പൂണ്‍
മൈദ - ഒരു കപ്പ്
കുരുമുളക് പൊടി- അല്‍പം
ഉപ്പ് - പാകത്തിന്
ഗരംമസാല- അര ടീസ്പൂണ്‍
ചിക്കന്‍ മസാല- അര ടീസ്പൂണ്‍
പാല്‍ - അരക്കപ്പ്

തയ്യാറാക്കുന്ന വിധം

chatti pathiri.

ഉപ്പും കുരുമുളകും ചേര്‍ത്ത് ചിക്കന്‍ നല്ലതുപോലെ വേവിക്കുക. ശേഷം ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി ഉടച്ചെടുത്ത് പിച്ചിയിടുക. പിന്നീട് ഒരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് പച്ചമുളക് എന്നിവ നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് ബ്രൗണ്‍ നിറത്തിലാവുമ്പോള്‍ ആവശ്യത്തിന് ഉപ്പ്, അരസ്പൂണ്‍ കുരുമുളക് പൊടി, ഉപ്പ്, ഗരംമസാല, ചിക്കന്‍ മസാ എന്നിവ ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കിയെടുക്കുക. അതിന് ശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ശേഷം നല്ലതുപോലെ മിക്‌സ് ആയിക്കഴിഞ്ഞാല്‍ തീ ഓഫ് ചെയ്യാവുന്നതാണ്.

മൈദ പാല്‍ അല്‍പം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കണം. പിന്നീട് ഒരു പാത്രത്തില്‍ ബാക്കിയുള്ള പാലും മുട്ടയും കുരുമുളക് പൊടിയും ഉപ്പും മിക്‌സ് ചെയ്ത് ബീറ്റ് ചെയ്ത് വെക്കണം. ചട്ടിപ്പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ എണ്ണ തടവി അടുപ്പില്‍ വെക്കണം. ശേഷം നമ്മള്‍ പരത്തിയെടുത്ത ചപ്പാത്തിക്ക് മുകളില്‍ അല്‍പം അടിച്ച് വെച്ചിരിക്കുന്ന മുട്ട തടവണം. ഇത് ചൂടായ ചട്ടിയിലേക്ക് വെക്കുകയും ഇതിന് മുകളിലേക്ക് നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചിക്കന്‍ മസാല ചേര്‍ക്കുകയും വേണം. ഇങ്ങനെ ചെയ്തതിന് ശേഷം ഇതിന് മുകളിലേക്ക് മറ്റൊരു ചപ്പാത്തി വെക്കണം. പിന്നീട് ഇതിന് മുകളിലും മുട്ട ഒഴിക്കാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് സൈഡു നല്ലതുപോലെ വേവിച്ചെടുക്കണം. ചട്ടിപ്പത്തിരി തയ്യാര്‍. ഇനി ചൂടോടെ കഴിക്കാവുന്നതാണ്.

English summary

Kerala Chicken Chatti Pathiri Recipe In Malayalam

Here in this article we are sharing a special recipe of kerala chicken chatti pathiri. Take a look.
X
Desktop Bottom Promotion