ചക്കകൊണ്ട് സ്വാദുള്ള ഉണ്ണിയപ്പം

Posted By:
Subscribe to Boldsky

ഉണ്ണിയപ്പം എല്ലാവര്‍ക്കും ഇഷ്ടമാണ്. അരിപ്പൊടിയും ശര്‍ക്കരയും പഴവും എല്ലാം മിക്‌സ് ചെയ്ത് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായ ഉണ്ണിയപ്പമായാലോ?

ചക്ക കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കാം. സ്വാദാകട്ടെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്റെ ഇരട്ടിയായിരിക്കും. ചിലരാകട്ടെ ചക്ക വരട്ടി ഉണ്ണിയപ്പം ഉണ്ടാക്കും. എന്നാല്‍ പഴുത്ത ചക്കച്ചുള കൊണ്ട് നമുക്ക് ഇനി ഉണ്ണിയപ്പമുണ്ടാക്കി നോക്കാം.

jackfruit unniyappam recipe

ആവശ്യമുള്ള സാധനങ്ങള്‍

ചക്കച്ചുള മിക്‌സിയില്‍ അടിച്ചെടുത്തത്- 20 എണ്ണം

റവ- 2 കപ്പ്

മൈദ- 2 കപ്പ്

ശര്‍ക്കര- അരക്കിലോ

സോഡപ്പൊടി- ഒരു നുള്ള്

ഉപ്പ്- ആവശ്യത്തിന്

ഏലയ്ക്ക പൊടിച്ചത്- കാല്‍ സ്പൂണ്‍

ചുക്ക് പൊടിച്ചത്- കാല്‍ സ്പൂണ്‍

തേങ്ങക്കൊത്ത്- അരക്കപ്പ്

നെയ്യ്- രണ്ട് ടീസ്പൂണ്‍

എള്ള്- അര സ്പൂണ്‍

ജീരകം- അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചക്കച്ചുള അരച്ചതും റവയും മൈദയും ശര്‍ക്കരപാനിയും സോഡപ്പൊടിയും ഉപ്പും ചചേര്‍ത്ത് കുഴച്ച് 10 മണിക്കൂര്‍ വെയ്ക്കുക. അതിനു ശേഷം തേങ്ങ അരിഞ്ഞത് നെയ്യില്‍ വറുത്തെടുക്കാം. പിന്നീട് എള്ള്, ജീരകം, എന്നിവ ചൂടാക്കിയതും ഏലയ്ക്കപ്പൊടിയു ചുക്കു പൊടിയും തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ക്കാം.

ഉണ്ണിയപ്പച്ചട്ടിയില്‍ എണ്ണ ചൂടാക്കി മാവ് കോരിയൊഴിച്ച് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കി മറിച്ചിടുക. ഇരുവശവും നന്നായി മൊരിഞ്ഞ് പാകമാകുന്നത് വരെ വെയ്ക്കാം. സ്വാദിഷ്ഠമായ ഉണ്ണിയപ്പം റെഡി. ഉണ്ണിയപ്പം ചക്ക കൊണ്ടും ഉണ്ടാക്കാമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

English summary

jackfruit unniyappam recipe

recipe of tasty jackfruit unniyappam, read on to know more.