For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസ എങ്ങനെ ഓവനില്ലാതെ വീട്ടില്‍ തയ്യാറാക്കാം

|

പിസ ഉണ്ടാക്കുന്നത് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടോ, അതും വീട്ടില്‍ ഓവനില്ലാതെ ചെയ്യാന്‍ നിങ്ങള്‍ക്കറിയാമോ? എന്നാല്‍ ഇനി വീട്ടില്‍ ഓവനില്ലാതെ തന്നെ നമുക്ക് വീട്ടില്‍ പിസയുണ്ടാക്കാവുന്നതാണ്. അതിന് എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

How To Make Pizza At Home

ശരീരത്തെ പെട്ടെന്ന് പുതുക്കാം; വീട്ടില്‍ തയ്യാറാക്കാവുന്ന 5 എനര്‍ജി ഡ്രിങ്കുകള്‍ശരീരത്തെ പെട്ടെന്ന് പുതുക്കാം; വീട്ടില്‍ തയ്യാറാക്കാവുന്ന 5 എനര്‍ജി ഡ്രിങ്കുകള്‍

ആവശ്യമുള്ള സാധനങ്ങള്‍

* 1 1/4 കപ്പ് ഗോതമ്പ് പൊടി അല്ലെങ്കില്‍ മൈദാ മാവ്

* 1/4 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ

* 1/2 ടീസ്പൂണ്‍ പഞ്ചസാര

* 1/4 ടീസ്പൂണ്‍ ഉപ്പ്

* 2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്‌ളവര്‍ ഓയില്‍

* 1/3 കപ്പ് വെള്ളം + 2 ടേബിള്‍സ്പൂണ്‍

* 2 ടേബിള്‍സ്പൂണ്‍ യോഗര്‍ട്ട്

ടോപ്പിങ്ങിനായി വേണ്ടത്

* 1/2 കപ്പ് കാപ്‌സിക്കം

* 1/4 കപ്പ് ഉള്ളി

* 2 ടേബിള്‍സ്പൂണ്‍ ഒലിവ്

* മിക്‌സ് പച്ചക്കറികള്‍

* 1/4 ടേബിള്‍സ്പൂണ്‍ മുളക് ചെറുതായി അരിഞ്ഞത്

* 3-4 സ്ലൈസ് ചീസ്

പിസ്സ സോസ് ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍

* 300 ഗ്രാം തക്കാളി അല്ലെങ്കില്‍ 3 വലിയ തക്കാളി

* 1/2 ചെറിയ ഉള്ളി

* 2 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്

* 11/2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍

* 1/2 മുതല്‍ 3/4 വരെ ടേബിള്‍സ്പൂണ്‍ മുളക് അരിഞ്ഞത്

* 1/4 ടീസ്പൂണ്‍ മുളകുപൊടി

* ഉപ്പ് പാകത്തിന്

* 1/2 ടേബിള്‍സ്പൂണ്‍ മിക്‌സ് പച്ചക്കറികള്‍

* 1/2 ടേബിള്‍സ്പൂണ്‍ ഒറിഗാനോ

തയ്യാറാക്കുന്നത് എങ്ങനെ?

* മൈദ അല്ലെങ്കില്‍ ഗോതമ്പ് പൊടിയിലേക്ക്, ഉപ്പ്, പഞ്ചസാര എന്നിവ മിക്‌സ് ചെയ്യുക.

* ഇതിലേക്ക് വെള്ളവും എണ്ണയും യോഗര്‍ട്ടും ചേര്‍ക്കുക.

* എന്നിട്ട് മാവ് കുഴക്കുക. ഇത് പിസ വട്ടത്തില്‍ ആക്കിയെടുക്കുക

* ശേഷം മൂടി വെച്ച് ഒരു മണിക്കൂര്‍ വെക്കുക.

പിസ്സ സോസ് തയ്യാറാക്കാം

* ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ബാക്കിയുള്ള ചേരുവകള്‍ മിക്‌സ് ചെയ്യുക ഇതിലേക്ക് തക്കാളി സോസ് മിക്‌സ് ചെയ്യുക. എന്നിട്ട് തീ കെടുത്തുക

ഓവന്‍ ഇല്ലാതെ എങ്ങനെ പിസ്സ ഉണ്ടാക്കാം

* പിസ്സയെ 2-3 ഭാഗങ്ങളായി വിഭജിക്കുക, അത് ചപ്പാത്തിയേക്കാള്‍ അല്‍പ്പം കട്ടിയുള്ളതാക്കി വേണം ആക്കുന്നതിന്

* പിന്നീട് തവ ചൂടാക്കുക. ഇതിലേക്ക് നമ്മള്‍ കുഴച്ച് വെച്ചിരിക്കുന്ന മാവ് മൂടി വെച്ച് വേവിച്ചെടുക്കുക

* സോസ് ഇതിന് മുകളില്‍ ഒരു വശത്തേക്ക് ചേര്‍ക്കുക, എന്നിട്ട് അരിഞ്ഞ പച്ചക്കറികള്‍ ചേര്‍ക്കുക, ചീസ് പരത്തുക, ചീസ് ഉരുകുന്നത് വരെ വേവിക്കുക.

* ശേഷം ചൂടോടെ വിളമ്പുക.

English summary

How To Make Pizza At Home Without Oven In Malayalam

Here in this article we are sharing a pizza recipe, how to make pizza at home without oven in malayalam. Take a look
Story first published: Wednesday, March 16, 2022, 17:20 [IST]
X
Desktop Bottom Promotion