For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തോടെയുള്ള പുതുവര്‍ഷം അഞ്ച് വിഭവങ്ങള്‍ വീട്ടിലൊരുക്കാം

|

പുതുവര്‍ഷം എന്നത് എല്ലാം കൊണ്ടും സന്തോഷം നല്‍കുന്ന ഒരു സമയമാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നമ്മള്‍ വളരെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം. പുതുവര്‍ഷത്തില്‍ മാത്രമല്ല പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുന്‍പുള്ള പുതുവര്‍ഷ രാവിനും നിരവധി പ്രത്യേകതകള്‍ ഉണ്ട്. ഭക്ഷണത്തിന് ഈ ദിനങ്ങളിലെല്ലാം തന്നെ വളരെയധികം പ്രാധാന്യം ഉണ്ട്. പക്ഷേ രുചികരമായ ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കില്‍ ഈ സമയം അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ആരോഗ്യത്തിന് വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു സമയമാണ്.

Healthy Recipes

അതിനാല്‍ പുതുവര്‍ഷത്തിന് വേണ്ടി നമ്മള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ എപ്പോഴും ആരോഗ്യവും കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ളവരെങ്കില്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഭക്ഷണത്തിലൂടെയാണ് നമ്മുടെ ആരോഗ്യം നിലനില്‍ക്കുന്നത് എന്ന കാര്യം നമ്മള്‍ ചിന്തിക്കേണ്ടതാണ്. എന്തൊക്കെ ആരോഗ്യകരമായ വിഭവങ്ങളാണ് നിങ്ങള്‍ക്ക് വീട്ടില്‍ ഈ ദിനങ്ങളില്‍ തയ്യാറാക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം.

തക്കാളി, കുക്കുമ്പര്‍ സാന്‍ഡ് വിച്ച്

സാന്‍ഡ് വിച്ച് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇത് വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കി നോക്കാം.

ചേരുവകള്‍

ഗോതമ്പ് ബ്രഡ് 4-5 കഷ്ണം
ഇടത്തരം വലിപ്പമുള്ള തക്കാളിയും വെള്ളരിക്കയും
കുരുമുളക് അല്ലെങ്കില്‍ കുരുമുളക് പൊടി
ആവശ്യത്തിന് ജീരകം
ആവശ്യത്തിന് വെണ്ണ

തയ്യാറാക്കേണ്ടത്

Healthy Recipes

മുകളില്‍ പറഞ്ഞ പച്ചക്കറികള്‍ എല്ലാം തന്നെ നല്ല വൃത്തിയില്‍ കഴുക്കുക. ശേഷം കുക്കുമ്പര്‍ തൊലി കളഞ്ഞ്, വെള്ളരിക്കയും തക്കാളിയും നേര്‍ത്ത വൃത്താകൃതിയില്‍ അരിഞ്ഞെടുക്കുക. ശേഷം ബ്രഡിന്‍െ സൈഡ് ഭാഗമെല്ലാം ട്രിം ചെയ്ത് എടുക്കുക. ശേഷം ബ്രെഡില്‍ വെണ്ണ തുല്യമായി പുരട്ടി മാറ്റി വയ്ക്കുക. ശേഷം തക്കാളി, കുക്കുമ്പര്‍ എന്നിവയുടെ കഷണങ്ങള്‍ ബ്രെഡില്‍ വയ്ക്കുക. ഇതിന് മുകളിലേക്ക് 2-3 നുള്ള് കുരുമുളക് പൊടി അല്ലെങ്കില്‍ ചതച്ച കുരുമുളക്, ജീരകം, ഉപ്പ് എന്നിവ വിതറുക. ശേഷം വെണ്ണ പുരട്ടിയ ബ്രെഡിന്റെ മറ്റൊരു കഷ്ണം ഉപയോഗിച്ച് മൂടി ഇത് സാന്‍ഡ് വിച്ച് മെഷീനില്‍ വെച്ച് തയ്യാറാക്കി എടുക്കുക. യാതൊരു ആരോഗ്യപ്രശ്‌നത്തേയും പേടിക്കാതെ കഴിക്കാം

കാരറ്റ് കേക്ക്

എപ്പോഴും പോഷകസമൃദ്ധമായ ക്യാരറ്റ്, അതില്‍ കുറച്ച് വാല്‍നട്ട്, കറുവപ്പട്ട എന്നിവയും ചേര്‍ത്ത് തയ്യാറാക്കിയ കാരറ്റ് കേക്ക് മികച്ചതാണ്.

ചേരുവകള്‍

100 ഗ്രാം കാരറ്റ്
65 ഗ്രാം മൈദ
1 മുട്ട
65 ഗ്രാം എണ്ണ
2 ഗ്രാം വീതം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും
ഒരു നുള്ള് ഉപ്പ്
50 ഗ്രാം വാള്‍നട്ട്
2 ഗ്രാം കറുവപ്പട്ട

തയ്യാറാക്കേണ്ട വിധം

Healthy Recipes

കാരറ്റ് ചെറുതായി അരിഞ്ഞ് ഇതിലുള്ള അധിക വെള്ളം പിഴിഞ്ഞ് കളയുക. അതിന് ശേഷം ഇതിലേക്ക് മുട്ട, എണ്ണ, പഞ്ചസാര എന്നിവ യോജിപ്പിക്കുക. പിന്നീട് ഒരു വലിയ ബൗള്‍ എടുത്ത് ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. ശേഷം എല്ലാം കൂടി ഒരുമിച്ച് മിക്‌സ് ചെയ്ത ശേഷം ഇത് കേക്ക് ടിന്നിലേക്ക് പകര്‍ത്തി ഏകദേശം 180° C താപനിലയില്‍ 25 മുതല്‍ 30 മിനിറ്റ് വരെ ബേക്ക് ചെയ്യുക. കാരറ്റ് കേക്ക് തയ്യാര്‍.

രസം

രസം ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് പരിപ്പ് കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കൂടാതെ കുറച്ച് എരിവും മസാലയും എല്ലാം നിങ്ങളുടെ ദഹനത്തിനും സഹായിക്കുന്നു.

ചേരുവകള്‍

100 ഗ്രാം വീതം തക്കാളി
100 ഗ്രാം പരിപ്പ്
500 മില്ലി വെള്ളം
25 ഗ്രാം പുളി
രസം പൊടിക്ക്:
കുരുമുളക്,
ജീരകം,
മല്ലി എന്നിവ 10 ഗ്രാം വീതവും
ചുവന്ന മുളക് 3 ഗ്രാം വീതവും.

താളിക്കാന്‍: അല്‍പം എണ്ണ,
കടുക്
കറിവേപ്പില
വെളുത്തുള്ളി
മല്ലിയില
ഉപ്പ്

തയ്യാറാക്കുന്ന വിധം

Healthy Recipes

തക്കാളി അരിഞ്ഞ് വെളുത്തുള്ളി നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം പുളി പിഴിഞ്ഞ് വെള്ളം എടുത്ത് അതിലേക്ക് പൊടിച്ചെടുത്ത രസം പൗഡര്‍ ചേര്‍ക്കുക. പിന്നീട് പരിപ്പ് വേവിച്ച് ഇതിലേത്ത് തക്കാളിയും വെളുത്തുള്ളിയും ചേര്‍ക്കുക. എല്ലാം നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ മാറ്റി വെക്കുക. ശേഷം എണ്ണ ചൂടാക്കി താളിക്കുന്നതിനുള്ള സാധനങ്ങളെല്ലാം എണ്ണയില്‍ ചേര്ത്ത് വറുത്തിടുക.

തേങ്ങാച്ചോര്‍

ആരോഗ്യ സംരക്ഷണത്തിന് തേങ്ങാച്ചോര്‍ ഒരു കിടിലന്‍ വിഭവമാണ്. ഇത് വളരെ എളുപ്പത്തില്‍ വീട്ടില്‍ ആരോഗ്യകരമായി തയ്യാറാക്കാം.

ചേരുവകള്‍

1 കപ്പ് അരി
1/2 കപ്പ് തേങ്ങാപ്പാല്‍
1/2 കപ്പ് വെള്ളം
3 ഗ്രാമ്പൂ
1 കറുവപ്പട്ട
1 ഉള്ളി
1 തക്കാളി
4 മുളക്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

Healthy Recipes

ഒരു പ്രഷര്‍ കുക്കറില്‍ കുറച്ച് നെയ്യ് ഒഴിച്ച ശേഷം അതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, കശുവണ്ടി, അരിഞ്ഞ ഉള്ളി, മുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. അതിനുശേഷം തക്കാളി ഇട്ടു 2 മിനിറ്റ് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് അരി ചേര്‍ക്കാം. ശേഷം തേങ്ങാപ്പാല്‍, വെള്ളം, ഉപ്പ് എന്നിവ ഒഴിക്കുക. ശേഷം പ്രഷര്‍ കുക്കര്‍ അടച്ച് ഒരു ചെറിയ തീയില്‍ ഏകദേശം 15 മിനിറ്റ് വേവിക്കുക.

ജോവര്‍ എള്ള് ബ്രെഡ് സ്റ്റിക്ക്‌സ്

നിങ്ങള്‍ക്ക് പുതുവര്‍ഷ തലേന്ന് കഴിക്കാന്‍ സാധിക്കുന്ന ആരോഗ്യകരമായ ഒന്നാണ് ജോവര്‍, എള്ള് ബ്രെഡ് സ്റ്റിക്ക്. ഇത് നിങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചേരുവകള്‍

1/4 കപ്പ് ജോവര്‍ മാവ്
1/4 കപ്പ് മുഴുവന്‍ ഗോതമ്പ് മാവ്
1/2 ടേബിള്‍സ്പൂണ്‍ എള്ള്
1/2 ടീസ്പൂണ്‍ യീസ്റ്റ്
ഉപ്പ് പാകത്തിന്
1 ടേബിള്‍ സ്പൂണ്‍ വെണ്ണ

തയ്യാറാക്കുന്ന വിധം

re

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും കലര്‍ത്തി വെള്ളം ഉപയോഗിച്ച് മൃദുവായ മാവ് തയ്യാറാക്കാവുന്നതാണ്. ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടി വെക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം ഇത് ഉരുട്ടി സ്ട്രിപ്പുകളായി മുറിച്ചെടുക്കുക. പിന്നീട് ബേക്കിംഗ് ട്രേയില്‍ വെണ്ണ പുരട്ടി 140 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്ത ഓവനില്‍ 40 മിനിറ്റ് ക്രിസ്പ് ഗോള്‍ഡന്‍ ബ്രൗണ്‍ വരെ ബേക്ക് ചെയ്യുന്നതാണ്. ഇത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കാം.

most read: കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ നൂഡില്‍സ് സൂപ്പ് റെസിപ്പി

ഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പിഗോതമ്പ് ചിക്കന്‍ മോമോസ് റെസിപ്പി

English summary

Happy New Year 2023: Healthy Recipes At Home For New Year Celebrations

Here we are sharing some healthy recipes for your new year celebration 2023 in malayalam. Take a look
Story first published: Saturday, December 31, 2022, 19:31 [IST]
X
Desktop Bottom Promotion