For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോല കബാബ് തയ്യാറാക്കാം

|

കബാബുകള്‍ പല തരമുണ്ട്. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.

മട്ടന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഒരു കബാബാണ് ഗോല കബാബ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രസിദ്ധമായ ഈ വിഭവം സ്വാദു നിറഞ്ഞ ഒന്നു കൂടിയാണ.

ഗോല കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Gola Kabab

മിന്‍സ്ഡ് മട്ടന്‍-300 ഗ്രാം
പപ്പായ-100 ഗ്രാം
സവാള-1
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-5
ഗരം മസാല
മുളകുപൊടി-2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മുട്ട-1
മൈദ-2 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ

സവാള ചെരുതായി നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം.

വഴറ്റിയ സവാള, പപ്പായ, ഇഞ്ചി, വെളുത്തുള്ളി, മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

അരച്ചെടുത്ത കൂട്ടില്‍ മിന്‍സ് ചെയ്ത മട്ടന്‍, ഉപ്പ്, മൈദ, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം.

കൂട്ടിലേയ്ക്ക മുട്ട പൊട്ടിച്ചൊഴിയ്ക്കുക. നല്ലപോലെ ഇളക്കുക. വെള്ളം പാകത്തിനാകാന്‍ ശ്രദ്ധിയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ഇതിലേയ്ക്ക് മാവില്‍ നിന്നും കുറേശെയെടുത്ത് അല്‍പം വ്ട്ടത്തിലാക്കി വറുത്തെടുക്കണം.

ചൂടോടെയുള്ള ഗോല കബാബ് തയ്യാര്‍.

English summary

Gola Kabab Recipe

Gola kebab is a mutton recipe popular in the East. To try this easy kebab recipe using minced meat and spices, you need to use some very simple ingredients,
Story first published: Friday, May 9, 2014, 14:58 [IST]
X
Desktop Bottom Promotion