ഫ്രൈഡ് ചിക്കന്‍ മോമോസ് തയ്യാറാക്കൂ

Posted By:
Subscribe to Boldsky

മോമോസ് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ഇത് ആവിയില്‍ വേവിച്ചും വറുത്തുമെല്ലാം ഉണ്ടാക്കാം.

വെജിറ്റേറിയനും ചിക്കനുമെല്ലാം മോമോസിന്റെ രുചിഭേദങ്ങളാണ്. ഫ്രൈഡ് ചിക്കന്‍ മോമോസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

momos

മൈദ-2 കപ്പ്

ചിക്കന്‍ മിന്‍സ്- 1 കപ്പ്

സവാള-അരക്കപ്പ്

വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍

സോയാസോസ്-അര ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-കാല്‍ ടേബിള്‍ സ്പൂണ്‍

വിനെഗര്‍- കാല്‍ ടേബിള്‍ സ്പൂണ്‍

ബേക്കിംഗ് പൗഡര്‍-കാല്‍ ടേബിള്‍ സ്പൂണ്‍

ഉപ്പ്

ഓയില്‍

മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ കൂട്ടിയിളക്കി പാകത്തിന് വെള്ളം ചേര്‍ത്ത് വലിയുന്ന പരുവത്തിലാക്കുക.

ഒരു സ്പൂണ്‍ ഓയില്‍ ചൂടാക്കി ഇതില്‍ വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തു വഴറ്റുക.

ഇതിലേക്ക് മിന്‍സ് ചെയ്ത ചിക്കന്‍ ചേര്‍ത്തിളക്കണം.

ചിക്കന്‍ നല്ലപോലെ വേവുന്നതു വരെ കുറഞ്ഞ ചൂടില്‍ പാകം ചെയ്യുക. ഇത് വെന്താല്‍ തീയില്‍ നിന്നും മാറ്റുക.

ഈ ചിക്കനിലേയ്ക്ക് കുരുമുളകുപൊടി, സോയാസോസ്, ഉപ്പ്, വിനെഗര്‍ എന്നിവ ചേര്‍ത്തിളക്കണം.

മൈദ മിശ്രിതം വട്ടത്തില്‍ പരത്തുക. ഇത് നാലഞ്ചു കഷ്ണങ്ങളാക്കി മുറിയ്ക്കണം.

ഓരോ കഷ്ണത്തിലും ചിക്കന്‍ മിശ്രിതം നിറച്ച് വശങ്ങള്‍ കൂട്ടി യോജിപ്പിയ്ക്കുക. വെള്ളം തൊട്ടു കൊടുത്താല്‍ വശങ്ങള്‍ ചേര്‍ക്കാന്‍ എളുപ്പമുണ്ടാകും.

ഇത് ആവിയില്‍ വച്ചു വേവിച്ചെടുക്കുക. 10 മിനിറ്റ് ആവി കയററണം.

പിന്നീട് ഓയില്‍ തിളപ്പിച്ച് വറുത്തു കോരുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. ചൂടോടെ സോസ് ചേര്‍ത്തു കഴിയ്ക്കാം. റംസാന് കീമ പക്കോഡ

English summary

Fried Chicken Momos Recipe

Chicken momos are tasty snacks. Read how to make fried chicken momos,
Story first published: Monday, June 29, 2015, 14:51 [IST]