ബേല്‍പുരി വീട്ടിലുണ്ടാക്കാം

Posted By:
Subscribe to Boldsky

നോര്‍ത്ത്‌ ഇന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ ബേല്‍പുരി. നോര്‍ത്തിന്ത്യന്‍ തെരുവോരങ്ങളിലും ചില സൗത്ത്‌ ഇന്ത്യന്‍ സ്ഥലങ്ങളിലും കാണപ്പെടുന്ന ഒന്ന്‌.

ബേല്‍പുരി ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ല. പൊരി ഉപയോഗിച്ചാണ്‌ ഇതു ഇത്‌ വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Bhelpuri

പൊരി-ഒരു ബൗള്‍

സേവ-ഒരു ബൗള്‍

സവാള-1

തക്കാളി-അരക്കഷ്‌ണം

ചില്ലി ടൊമാറ്റോ സോസ്‌-1 ടേബിള്‍ സ്‌പൂണ്‍

ചാട്ട്‌ മസാല-1 ടേബിള്‍ സ്‌പൂണ്‍

ഉപ്പ്‌

മല്ലിയില

അടപ്പുള്ള ഒരു ബൗളിലോ പാത്രത്തിലോ സവാള അരിഞ്ഞു ചേര്‍ക്കുക. ഇതില്‍ തക്കാളി അരിഞ്ഞതും ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്കു മല്ലിയില ചേര്‍ത്തിളക്കണം.

ഇതിലേയ്‌ക്ക്‌ പൊരി, സേവ്‌ എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്‌ക്ക്‌ ചാട്ട്‌ മസാല, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്‌ക്കു സോസ്‌ ചേര്‍ത്തിളക്കണം. സ്‌പൂണ്‍ ഉപയോഗിയ്‌ക്കുന്നതിനു പകരം പാത്രമടച്ച്‌ നല്ലപോലെ കുലുക്കുന്നതാണ്‌ നല്ലത്‌.

ബേല്‍പുരി തയ്യാര്‍. എളുപ്പം, ഈ മട്ടന്‍ ഉലര്‍ത്തിയത്‌

English summary

Easy And Tasty Bhelpuri Recipe

Bhel puri recipe is one of the most quintessential Indian snacks recipes. The bhel puri recipe video can help you make this simple street food at home.
Story first published: Friday, February 6, 2015, 17:29 [IST]