For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

By Neha Mathur
|

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയക്ക് മധുരം പ്രധാനമാണ്. അധികം മധുരം വേണ്ടെന്നുള്ളവര്‍ക്ക് കുക്കീസ് പരീക്ഷിച്ചു നോക്കാം. ഇവ ഉണ്ടാക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല.

കുക്കീസ് മറ്റുള്ളവര്‍ക്കു നല്‍കാവുന്ന ദീപാവലി മധുരം കൂടിയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.

കുക്കീസ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

കുക്കീസിന്

മൈദ-230 ഗ്രാം

മുട്ട-1

ബേക്കിംഗ് സോഡ-അര ടീസ്പൂണ്‍

ബട്ടര്‍ 115 ഗ്രാം

കോണ്‍ഫെക്ഷനേഴ്‌സ് ഷുഗര്‍-100 ഗ്രാം

വാനില എക്‌സ്ട്രാക്റ്റ്-1 ടീസ്പൂണ്‍

ഉപ്പ്-കാല്‍ സ്പൂണ്‍

ഐസിംഗിന്

മുട്ട വെള്ള-1

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

കോണ്‍ഫെക്ഷണേഴ്‌സ് ഷുഗര്‍-ഒന്നര കപ്പ്

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ഒരു പാത്രത്തില്‍ മൈദ, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവയിട്ടു കലര്‍ത്തുക.

ബട്ടര്‍, പഞ്ചസാര എന്നിവ കലര്‍ത്തി നല്ലപോലെ ഇളക്കുക. ഇതിലേക്കു മുട്ടയും വാനില എസന്‍സും ചേര്‍ത്തിളക്കണം. ഈ മിശ്രിതം നല്ലപോലെ ഇളക്കി മൃദുവാക്കുക.

മൈദ മിശ്രിതം ഇതിലേക്കു ചേര്‍ത്തിളക്കി കുഴച്ചു മൃദുവാക്കുക.

ഈ മിശ്രിതം രണ്ടു ഭാഗങ്ങളായി മാറ്റുക. ഇത് ക്ലിഞ്ച് ഫിലിമില്‍ പൊതിഞ്ഞു വയക്കണം.

ഇത് ഫ്രിഡ്ജില്‍ വച്ച് മൂന്നു നാലു മണിക്കൂര്‍ തണുപ്പിയ്ക്കണം. .

മൈക്രോവേവ് 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യണം.

ഒരു ബേക്കിംഗ് ട്രേയില്‍ പാര്‍ച്ച്‌മെന്റ് പേപ്പര്‍ വിരിയ്ക്കുക. ഇതില്‍ അല്‍പം മൈദ വിതറുക. മാവു മിശ്രിതം ചിത്രത്തില്‍ കാണുന്ന കട്ടിയില്‍ പരത്തുക. ഇത് ഇഷ്ടമുള്ള ആകൃതികളില്‍ മുറിയ്ക്കാം.

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

മുറിച്ച കുക്കീസ് വീണ്ടും റഫ്രിജറേറ്ററില്‍ വച്ച് 10 മിനിറ്റോളം തണുപ്പിയ്ക്കണം. കുക്കീസ് പൊട്ടിപ്പോകാതിരിയ്ക്കാനാണ് ഇത് ചെയ്യുന്നത്.

ഇത് പുറത്തെടുത്ത് ഏകദേശം ഒന്‍പതു മിനിറ്റു നേരം ബേക്കു ചെയ്യുക. വശങ്ങളില്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെയാണ് ബേക്ക് ചെയ്യേണ്ടത്.

ഇത് പുറത്തെടുത്ത് തണുക്കുവാന്‍ അനുവദിയ്ക്കുക.

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ഐസിംഗിന് ഒരു ബൗളില്‍ മുട്ടവെള്ള ഒഴിയ്ക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീരു ചേര്‍ക്കണം. നല്ലപോലെ ഇളക്കുക. കോണ്‍ഫെക്ഷനറി ഷുഗര്‍ അരിച്ച് ഈ മുട്ട മിശ്രിതത്തിലേക്കു ചേര്‍ക്കണം. ഇത് അല്‍പനേരം നല്ലപോലെ ഇളക്കുക. ഐസിംഗ് ലൂസായി തോന്നുന്നുവെങ്കില്‍ അല്‍പം കൂടി പഞ്ചസാര ചേര്‍ക്കാം.

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ദീപാവലിയ്ക്കു കുക്കീസുണ്ടാക്കാം

ഐസിംഗ് കൂടുതല്‍ കട്ടിയാവുകയാണെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്ത് ഇത് ലൂസാക്കാം. ഇത് ബിസ്‌കറ്റിനു മുകളിലൊഴിച്ച് അലങ്കരിയ്ക്കാം.

ദീപാവലിയില്‍ നിറയട്ടെ ലഡു മധുരം

...

English summary

Diwali Special Cookies Recipe

Here is the recipe of special cookies for diwali,
X
Desktop Bottom Promotion