For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Diwali Recipe: ദീപാവലി ആഘോഷിക്കാന്‍ വീട്ടിലൊരുക്കാം കിടിലന്‍ സ്‌നാക്‌സ്

|

ദീപാവലി എന്നത് ദീപങ്ങളുടെ ഉത്സവമാണ്. ഈ ഉത്സവത്തിന് മാറ്റ് കൂട്ടുന്നതിനും സന്തോഷത്തോടേയും ആരോഗ്യത്തോടേയും ഇരിക്കുന്നതിനുമാണ് നാം ശ്രദ്ധിക്കേണ്ടത്. സന്തോഷത്തോടൊപ്പം മധുരപലഹാരങ്ങള്‍ പങ്കു വെച്ചും സന്തോഷം നിറച്ചും പരസ്പരം ആശംസകള്‍ കൈമാറിയും ഈ ദീപാവലി ദിനം ഉഷാറാക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഏത് ഉത്സവത്തിന്റെയും ലക്ഷ്യം എന്നത് എല്ലാ പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള ആളുകളെ സന്തോഷത്തിലും ആഘോഷത്തിലും ഒരുമിച്ച് കൊണ്ട് വരുക എന്നതാണ്. അതുകൊണ്ട് തന്നെ ഓരോ ആഘോഷത്തിനും നമ്മുടെ ഭക്ഷണവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്.

ദീപാവലി ഇത്തരത്തില്‍ മധുരവും സ്‌നേഹവും കൈമാറാന്‍ ഉള്ള ഒരു ദിനമാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് എങ്ങനെ ആരോഗ്യകരമായ ദീപാവലി ആഘോഷിക്കാം എന്നത് തന്നെയാണ്. നിങ്ങള്‍ വീട്ടിലിരുന്ന് മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ആസ്വദിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ ഈ ദീപാവലി ആഘോഷപൂരിതമാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധക്കാം. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ സ്വാദിഷ്ഠമായ രണ്ട് പലഹാരങ്ങളെക്കുറിച്ചാണ് ഈ ലേഖനം പറയുന്നത്. നിങ്ങളുടെ കൈകള്‍ കൊണ്ട് തന്നെ തയ്യാറാക്കി നല്‍കിയ പലഹാരങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി ദിനത്തില്‍ നല്‍കാവുന്നതാണ്. അറിയാന്‍ വായിക്കൂ.

ഗുജിയ

ഗുജിയ

ഗുജിയ എന്നത് മധുരപലഹാരമാണ്. പേര് അത്രക്ക് പരിചയമില്ലെങ്കിലും ഈ പലഹാരം കഴിച്ച് നിങ്ങളില്‍ പലര്‍ക്കും പരിചയമുണ്ടായിരിക്കും. എങ്ങനെ സ്വാദിഷ്ഠമായ രീതിയില്‍ നിങ്ങള്‍ക്ക് ഗുജിയ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍:

മൈദ - 400 ഗ്രാം

റവ - 100 ഗ്രാം

ഖോയ - ഒന്നരക്കപ്പ്

നെയ്യ് - 2 ടേബിള്‍ സ്പൂണ്‍

പാല്‍ - കാല്‍ക്കപ്പ്

പഞ്ചസാര - 400 ഗ്രാം

കശുവണ്ടി - 100 ഗ്രാം

ഉണക്കമുന്തിരി - 50 ഗ്രാം

ഏലയ്ക്ക - 7 മുതല്‍ 8 വരെ

ഉണക്കതേങ്ങ- 100 ഗ്രാം (ചതച്ചത്)

തയ്യാറാക്കുന്ന രീതി

തയ്യാറാക്കുന്ന രീതി

എങ്ങനെ ഗുജിയ തയ്യാറാക്കാം എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒരു പാത്രത്തില്‍ മൈദ എടുക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിന് ശേഷം അല്‍പം നെയ്യും കൂടി ഒഴിച്ച് ഒന്നു കൂടി മിക്‌സ് ചെയ്ത് എടുക്കുക. പിന്നീട് കാല്‍ക്കപ്പ് പാല്‍ ഇതിലേക്ക് ചേര്‍ക്കുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. അതിന് വേണ്ടി അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്.

തയ്യാറാക്കുന്ന രീതി

തയ്യാറാക്കുന്ന രീതി

പിന്നീട് 15 മിനിറ്റ് ഇത് നല്ലതുപോലെ അടച്ച് മാറ്റി വെക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് നല്ലതുപോലെ ഉണങ്ങിയ തേങ്ങ ചതച്ചത് ചേര്‍ക്കുക. ഇത് നല്ലതുപോലെ ഒരു മിനിറ്റോളം ഇളക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. അതേ പാനില്‍ നെയ്യ് ഒഴച്ച ശേഷം ഇതിലേക്ക് റവ ഇട്ട് നല്ലതു പോലെ വറുത്തെടുക്കേണ്ടതാണ്. ഇത് ഗോള്‍ഡന്‍ നിറമാവുന്നത് വരെ വറുത്തെടുക്കുക. അതിന് ശേഷം അത് മാറ്റി വെച്ച് പാനില്‍ അല്‍പം കൂടി നെയ്യ് ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും കൂടി വറുത്തെടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒന്നരക്കപ്പ് ഖോയ ചേര്‍ക്കണം. ഇത് നല്ലതുപോലെ മിക്‌സ് ചെയ്ത് എടുത്ത് മാറ്റി വെക്കണം. ഇനി വറുത്ത് മാറ്റി വെച്ചിരിക്കുന്ന തേങ്ങയും റവയും എല്ലാം കൂടി ഈ ഖോയയിലേക്ക് മിക്‌സ് ചെയ്യുക.

തയ്യാറാക്കുന്ന രീതി

തയ്യാറാക്കുന്ന രീതി

പിന്നീട് ഇതിലേക്ക് അല്‍പം പഞ്ചസാര പൊടിച്ച് ചേര്‍ക്കുക. ഇത് നല്ലതുപോലെ മിക്‌സ് ചെയ്യണം. അതിന് ശേഷം നമ്മള്‍ ആദ്യമേ തയ്യാറാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് എടുത്ത് നല്ലതുപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി പരത്താന്‍ പാകത്തില്‍ മാറ്റി വെക്കണം. ഇത് ചെറിയ പൂരിക്ക് സമാനമായി പരത്തി അത് ഗുജിയമോള്‍ഡില്‍ വെച്ച് അതിലേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം. എന്നിട്ട് ഇത് നല്ലതുപോലെ പ്രസ്സ് ചെയ്ത് എടുക്കുക. നല്ല കിടിലന്‍ ആകൃതിയില്‍ ഗുജിയ എണ്ണയില്‍ ഗോള്‍ഡന്‍ നിറമാവുന്നത് വരെ വറുത്തെടുക്കുക. ചൂടോടെ വിളമ്പാവുന്നതാണ്.

മുറുക്ക്

മുറുക്ക്

അടുത്തതായി നമുക്ക് മുറുക്ക് തയ്യാറാക്കി നോക്കാം. ഇത് നിങ്ങള്‍ക്ക് ഏത് ആഘോഷത്തിലും ഒഴിവാക്കാന്‍ സാധിക്കാത്തതാണ് എന്നതാണ് സത്യം. മുറുക്ക് തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അധികം സമയം വേണ്ട. എങ്ങനെ എളുപ്പത്തില്‍ മുറുക്ക് തയ്യാറാക്കാം എ്ന്ന് നോക്കാം.

ചേരുവകള്‍:

1 കപ്പ് അരി മാവ്

1 ടീസ്പൂണ്‍ വെണ്ണ

1/2 ടീസ്പൂണ്‍ ജീരകം

1/2 ടീസ്പൂണ്‍ കറുത്ത എള്ള്

ഉപ്പ് ആവശ്യത്തിന്

വറുക്കാനുള്ള എണ്ണ

തയ്യാറാക്കുന്ന രീതി

തയ്യാറാക്കുന്ന രീതി

മുറുക്ക് ഉണ്ടാക്കുന്നതിന് വേണ്ടി ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഒരു കപ്പ് വെള്ളം വേണം ചേര്‍ക്കുന്നതിന്. വെള്ളം നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് വെണ്ണ, ജീരകം, കറുത്ത എള്ള് എന്നിവ ചേര്‍ക്കാം. പിന്നീട് ഇതിലേക്ക് അരിപ്പൊടി ചേര്‍ക്കുക. പിന്നീട് ഇത് രണ്ട് മിനിറ്റ് ഇളക്കിയ ശേഷം തീ ഓഫി ചെയ്ത് അഞ്ച് മിനിറ്റ് മാറ്റി വെക്കുക. നല്ലതുപോലെ കുഴച്ച് മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പതിനഞ്ച് ഇരുപത് മിനിറ്റിന് ശേഷം ഇത് കൈകൊണ്ട് മുറുക്ക് ഉണ്ടാക്കുന്ന അച്ചില്‍ എടുത്ത് എണ്ണയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് ചുവന്ന നിറമായി വരുന്നത് വരെ മൊരിച്ചെടുക്കുക. വളരെ എളുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് മുറുക്ക് തയ്യാറാക്കാവുന്നതാണ്.

Diwali 2022: അരമണിക്കൂര്‍ പോലും വേണ്ട ബര്‍ഫിയും ലഡ്ഡുവും തയ്യാറാക്കാന്‍

Diwali Recipe: ഈ ദീപാവലിക്ക് ഒരു സ്‌പെഷ്യല്‍ ഗുലാബ് ജാമുന്‍

English summary

Diwali 2022: Traditional Recipes You Must Try At Home

Here in this article we are sharing the traditional and special diwali recipes and how to prepare it in malayalam. Take a look.
X
Desktop Bottom Promotion