For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ഠമായ പനീര്‍ കട്‌ലറ്റ്‌

വ്യത്യസ്തമായി അല്‍പം പനീര്‍ ചേര്‍ത്ത് കട്‌ലറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ സ്വാദ് വര്‍ഷം മുഴുവന്‍

By Lekhaka
|

പുതുവര്‍ഷത്തില്‍ പുത്തന്‍ രുചികള്‍ക്ക് പ്രാധാന്യം നല്‍കാം. അതിനായി പനീര്‍ കട്‌ലെറ്റ് തയ്യാറാക്കാം. സാധാരണ കട്‌ലറ്റുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പം പനീര്‍ ചേര്‍ത്ത് കട്‌ലറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ സ്വാദ് വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്നതാവും.

അവിചാരിതമായി അതിഥികൾ വരുമ്പോൾ സാധാരണയായി വീട്ടമ്മമാർ എങ്ങിനെ അവരെ സത്കരിക്കുമെന്നു ആശങ്കപ്പെടാറുണ്ട്.എന്നാൽ അലപം ചീസ് അല്ലെങ്കിൽ പനീർ നിങ്ങളുടെ ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ കാര്യം സുഗമമാകും.പനീർ കട്ട്ലെറ്റോ ചീസ് കട്ട്ലെറ്റോ എളുപ്പം ഉണ്ടാക്കാവുന്നതാണ് .

ആവശ്യമുള്ള സാധനനങ്ങൾ

Delicious Paneer Cutlet Recipe

പനീർ രണ്ടുകപ്പ്
ചോറ് അരക്കപ്പ്
ഉപ്പ് ആവശ്യത്തിന് എന്നിവ ഇതിൽ ചേർത്തി
പൊടിയായരിഞ്ഞ പച്ചമുളക് അര ടീസ്പൂൺ
മൈദ കാൽകപ്പ്
കൊത്തമല്ലി അര ടീസ്പൂൺ
കാപ്സിക്കം പലനിറത്തിലുള്ളത് പൊടിയായി അരിഞ്ഞത്
റൊട്ടിപ്പൊടി ആവശ്യത്തിന്
പാചകഎണ്ണ രണ്ടു ടേബിൾസ്പൂൺ
കുരുമുളക് അല്പം

Delicious Paneer Cutlet Recipe

ഉണ്ടാക്കുന്ന വിധം

വെന്ത ചോറിൽ പനീർ ചിരകിയിടുക.എണ്ണ ,പച്ചമുളക് ,ഉപ്പ് ,മല്ലി ,കാപ്സിക്കം,കുരുമുളക് എന്നിവ ചേർത്തി നന്നായി കുഴക്കുക എല്ലാം നന്നായി യോജിപ്പിച്ച ശേഷം റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തെടുക്കാം. ടൊമാറ്റോ സോസോ മല്ലിചട്ണിയോ ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.

Delicious Paneer Cutlet Recipe

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നതും ഇതിനെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടതാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല.

Delicious Paneer Cutlet Recipe

English summary

Delicious Paneer Cutlet Recipe

The best and the most easiest snack is the paneer cheese cultet, which is also called the cottage cheese cutlet recipe. Read to know how to prepare this.
X
Desktop Bottom Promotion