Just In
Don't Miss
- News
'എന്താടോ ഈ കേള്‍ക്കുന്നത്?" "ആരാടോ ഫ്രാങ്കി?" "താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?'
- Movies
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- Automobiles
ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്കോഡ ഒക്ടാവിയ
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Sports
ഇന്ത്യയുമായി രണ്ടു ഡേ/നൈറ്റ് ടെസ്റ്റ്, ഓസ്ട്രേലിയ സ്വന്തം കുഴി തോണ്ടുകയാണെന്ന് ചാപ്പല്‍
- Technology
എയർടെൽ വിദേശ കമ്പനിയാകുന്നു; സർക്കാരിന്റെ അനുമതി തേടി ഭാരതി ടെലിക്കോം
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
സ്വാദിഷ്ഠമായ പനീര്‍ കട്ലറ്റ്
പുതുവര്‍ഷത്തില്‍ പുത്തന്‍ രുചികള്‍ക്ക് പ്രാധാന്യം നല്‍കാം. അതിനായി പനീര്‍ കട്ലെറ്റ് തയ്യാറാക്കാം. സാധാരണ കട്ലറ്റുകളില്‍ നിന്നും വ്യത്യസ്തമായി അല്പം പനീര്‍ ചേര്‍ത്ത് കട്ലറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ സ്വാദ് വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്നതാവും.
അവിചാരിതമായി അതിഥികൾ വരുമ്പോൾ സാധാരണയായി വീട്ടമ്മമാർ എങ്ങിനെ അവരെ സത്കരിക്കുമെന്നു ആശങ്കപ്പെടാറുണ്ട്.എന്നാൽ അലപം ചീസ് അല്ലെങ്കിൽ പനീർ നിങ്ങളുടെ ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ കാര്യം സുഗമമാകും.പനീർ കട്ട്ലെറ്റോ ചീസ് കട്ട്ലെറ്റോ എളുപ്പം ഉണ്ടാക്കാവുന്നതാണ് .
ആവശ്യമുള്ള സാധനനങ്ങൾ
പനീർ രണ്ടുകപ്പ്
ചോറ് അരക്കപ്പ്
ഉപ്പ് ആവശ്യത്തിന് എന്നിവ ഇതിൽ ചേർത്തി
പൊടിയായരിഞ്ഞ പച്ചമുളക് അര ടീസ്പൂൺ
മൈദ കാൽകപ്പ്
കൊത്തമല്ലി അര ടീസ്പൂൺ
കാപ്സിക്കം പലനിറത്തിലുള്ളത് പൊടിയായി അരിഞ്ഞത്
റൊട്ടിപ്പൊടി ആവശ്യത്തിന്
പാചകഎണ്ണ രണ്ടു ടേബിൾസ്പൂൺ
കുരുമുളക് അല്പം
ഉണ്ടാക്കുന്ന വിധം
വെന്ത ചോറിൽ പനീർ ചിരകിയിടുക.എണ്ണ ,പച്ചമുളക് ,ഉപ്പ് ,മല്ലി ,കാപ്സിക്കം,കുരുമുളക് എന്നിവ ചേർത്തി നന്നായി കുഴക്കുക എല്ലാം നന്നായി യോജിപ്പിച്ച ശേഷം റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തെടുക്കാം. ടൊമാറ്റോ സോസോ മല്ലിചട്ണിയോ ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത. ഉണ്ടാക്കാന്‍ എളുപ്പമാണ് എന്നതും ഇതിനെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടതാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയമില്ല.