For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസ് കാലം ആരോഗ്യം കാക്കും മട്ടണ്‍ സൂപ്പ്

|

മട്ടണ്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് നമ്മുടെ മുത്തശ്ശിമാരോടോ മുത്തശ്ശന്‍മാരോടോ ചോദിച്ചാല്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കാരണം അന്ന് കുടിച്ചതിന്റെ ആരോഗ്യം ഇന്നും അവരുടെ ശരീരത്തില്‍ കാണാം എന്നത് തന്നെ കാര്യം. ആരോഗ്യ ംസരക്ഷണത്തിന്റെ കാര്യത്തില്‍ മട്ടണ്‍ സൂപ്പ് കഴിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചെറിയ ചില കാര്യങ്ങള്‍ ഉണ്ട്.

Christmas Special Recipe

ഡിസംബര്‍ 25 ക്രിസ്മസ്, ഈ ദിനത്തില്‍ അല്‍പം ആരോഗ്യം നല്‍കുന്ന നല്ല കിടിലന്‍ മട്ടണ്‍ സൂപ്പ് തന്നെ ഒരു വിഭവമായി കണക്കാക്കാവുന്നതാണ്. മട്ടണ്‍ എല്ലുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന മട്ടണ്‍ സൂപ്പ് ശൈത്യകാലത്ത് ശരീരത്തിന് ചൂടും ആരോഗ്യവും നല്‍കുന്നു. ആരോഗ്യകരമായ നോണ്‍ വെജ് സൂപ്പ് ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തുന്നു. ഈ സൂപ്പ് എപ്പോഴും രാവിലെ, ഉച്ചഭക്ഷണം, അത്താഴം എന്നിവക്ക് ഇടയില്‍ കുടിക്കുന്നതാണ് നല്ലത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

Christmas Special Recipe

മട്ടണ്‍ 1/4 കിലോ
വെള്ളം 2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ജീരകപ്പൊടി 1/4 ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
മല്ലിയില 1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

മട്ടണ്‍ കഷണങ്ങള്‍ മുറിച്ച് കഴുകി പ്രഷര്‍ കുക്കറില്‍ ഇടുക. ശേഷം ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളക് പൊടി, ജീരകം, ഗരം മസാല എന്നിവ ചേര്‍ക്കുക. നല്ലതുപോലെ ഇളക്കിയ ശേഷം പാന്‍ അടയ്ക്കുക. ശേഷം 8-9 വരെ വിസില്‍ വരുന്നതിന് വെയിറ്റ് ചെയ്യുക. തണുത്തു കഴിഞ്ഞാല്‍ കുക്കര്‍ തുറന്ന് അതിലേക്ക് മല്ലിയില ചെറുതായി മുറിച്ചത് ചേര്‍ക്കുക. മട്ടണ്‍ സൂപ്പ് തയ്യാര്‍.

Christmas Special Recipe

ആരോഗ്യ ഗുണങ്ങള്‍

മട്ടണ്‍ സൂപ്പ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് വളരെയധികം ആരോഗ്യകരമാണ് എന്നത് നമുക്കെല്ലാം അറിയാം. ആഴചയില്‍ ഒരു തവണ മട്ടണ്‍ സൂപ്പ് കഴിക്കുന്നത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. മട്ടണ്‍ സൂപ്പ് ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി മാത്രമല്ല ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്നത് എപ്പോഴും അത്യത്ഭുതകരമാണ്. മട്ടണ്‍ സൂപ്പ് ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ജലദോഷം, പനി, തൊണ്ടവേദന, ശരീര വേദന എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മട്ടണ്‍ സൂപ്പ്.

Christmas Special Recipe

ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് മട്ടണ്‍ സൂപ്പ് സഹായിക്കുന്നു. ഇത് ശരീരഭാരം കുറക്കുന്നതിനും നടുവേദന, കാല്‍വേദന, മുട്ടുവേദന തുടങ്ങിയ അസ്വസ്ഥതകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് ശരീരത്തിന്റെ ചൂട് നിലനിര്‍ത്തുക എന്നതാണ് ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ തണുപ്പ് കാലത്താണ് മട്ടണ്‍ സൂപ്പ് കുടിക്കാന്‍ ഏറ്റവും അനുയോജ്യവും. എല്ലിന് ആരോഗ്യവും കരുത്തും ക്ഷീണമകറ്റുന്നതിനും പേശിവേദനയെ കുറക്കുന്നതിനും എല്ലാം മ്ട്ടണ്‍ സൂപ്പ് ഉപയോഗിക്കാം.

ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആരോഗ്യം കാക്കാന്‍ കോളിഫ്‌ളവര്‍ സൂപ്പ്ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആരോഗ്യം കാക്കാന്‍ കോളിഫ്‌ളവര്‍ സൂപ്പ്

ക്രിസ്മസ് സ്‌പെഷ്യല്‍ ഫ്രൂട്ട് കേക്ക് വീട്ടില്‍ തയ്യാറാക്കാംക്രിസ്മസ് സ്‌പെഷ്യല്‍ ഫ്രൂട്ട് കേക്ക് വീട്ടില്‍ തയ്യാറാക്കാം

English summary

Christmas Special Recipe: How To Prepare Mutton Soup In Malayalam

Here in this article we are sharing a mouth watering recipe of mutton soup for Christmas. Take a look.
Story first published: Saturday, December 24, 2022, 20:47 [IST]
X
Desktop Bottom Promotion