For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിസ്മസിന് അരമണിക്കൂറില്‍ തയ്യാറാക്കാം ബീഫ് കട്‌ലറ്റ്

|

ക്രിസ്മസ് ആഘോഷങ്ങളില്‍ അനിവാര്യമായ ഒന്ന് തന്നെയാണ് ഭക്ഷണവും. നാടന്‍ വിഭവങ്ങളോടൊപ്പം അല്‍പം മോഡേണ്‍ വിഭവങ്ങളും കൂടി ചേരുമ്പോള് ക്രിസ്മസ് ഉഷാറാവുന്നു. എന്നാല്‍ ഈ ക്രിസ്മസില്‍ ആ മോഡേണ്‍ വിഭവത്തില്‍ നല്ല നാടന്‍ ചേരുവ ചേര്‍ത്ത് ബിഫ് കട്‌ലറ്റ് ഉണ്ടാക്കിയാലോ? ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഒരു അരമണിക്കൂര്‍ മാത്രം മാറ്റി വെക്കാനുണ്ടെങ്കില്‍ എളുപ്പത്തില്‍ ഈ കട്‌ലറ്റ് തയ്യാറാക്കാം. ഇത് ക്രിസമസ് ദിനത്തിലോ തലേ ദിവസമോ വൈകുന്നേര ചായക്ക് പറ്റിയ ഒരു വിഭവമാണ് എന്നതില്‍ തര്‍ക്കമില്ല. വളരെ ചൂടോടെ കഴിച്ചാലേ അതിന്റെ രുചി മാറാതെ കിട്ടുകയുള്ളൂ എന്നത് തന്നെയാണ് കട്‌ലറ്റിന്റെ പ്രത്യേകതയും. ഇത് കെച്ചപ്പ്, മയോണൈസ് എന്നിവയ്ക്കൊപ്പം കഴിക്കുന്നതിന്റെ രുചി അതൊന്ന് വേറെ തന്നെയാണ്.

Beef Cutlet i

ബീഫ് കട്‌ലറ്റിനുള്ള ചേരുവകള്‍:

1. ബീഫ് വേവിച്ച് പൊടിയായി അരിഞ്ഞത് 250 ഗ്രാം
2. കോണ്‍ ഫ്‌ലോര്‍ 2 ടേബിള്‍സ്പൂണ്‍
3. ഉള്ളി 1 (ചെറുതായി അരിഞ്ഞത്)
4. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍സ്പൂണ്‍
5. പച്ചമുളക് 4 (ചെറുതായി അരിഞ്ഞത്)
6. കുരുമുളക് പൊടി 1 ടേബിള്‍സ്പൂണ്‍
7. ചുവന്ന മുളക് പൊടി 1 ടീസ്പൂണ്‍
8. വിനാഗിരി 1 ടീസ്പൂണ്‍
9. ബ്രെഡ് പൊടിച്ചത്, അല്ലെങ്കില്‍ റസ്‌ക് പൊടിച്ചത്
10. മുട്ട- രണ്ടെണ്ണം
11. എണ്ണ വറുക്കാന്‍ പാകത്തിന്
12. ഉപ്പ് പാകത്തിന്

Beef Cutlet i

ബീഫ് കട്ട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെ?

ബീഫ് ആദ്യം വേവിച്ചെടുക്കുക എന്നതാണ് പ്രധാന കാര്യം. അതിന് വേണ്ടി ബീഫ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഇത് കുക്കറില്‍ അല്‍പം മഞ്ഞപ്പൊടിയും ഉപ്പും മിക്‌സ് ചെയ്ത് 8-9 വിസില്‍ വരുന്നത് വരെ വേവിച്ചെടുക്കുക. അത്രയും സമയം വേവിച്ച ശേഷം തീ ഓഫ് ചെയ്യുക. പ്രഷര്‍ കളയേണ്ടതില്ല. അത് തനിയേ പുറത്തേക്ക് പോവണം. പിന്നീട് തണുത്തതിന് ശേഷം വേവിച്ച് വെച്ച ബീഫ് എടുത്ത് അതിലേക്ക് വിനാഗിരിയും ഉപ്പും ചേര്‍ക്കുക.

പിന്നീട് അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം മുളക് പൊടിയും കുരുമുളക് പൊടിയും കൂടി മിക്‌സ് ചെയ്യണം. കോണ്‍ ഫ്‌ലോര്‍ ചേര്‍ത്ത് മുഴുവന്‍ നല്ലതുപോലെ മിക്‌സ് ചെയ്യണം. കോണ്‍ഫ്‌ളവര്‍ ചേര്‍ക്കുന്നത് ഈ മിശ്രിതത്തിന് നല്ല കട്ടി നല്‍കുന്നു. പിന്നീട് ഇത് കുഴച്ച് മാവ് രൂപത്തിലാക്കി കൈയ്യില്‍ വെച്ച് ഉരുളകളാക്കി കട്‌ലറ്റ് വലിപ്പത്തില്‍ പരത്തിയെടുക്കുക.

കട്ട്‌ലറ്റ് ആഴത്തില്‍ വറുത്തെടുക്കുന്നതിന് വേണ്ടി ഒരു പാനില്‍ എണ്ണ ചൂടാക്കുക. കട്‌ലറ്റ് വലിപ്പത്തില്‍ പരത്തിയതിന് ശേഷം ഇത് മുട്ടയില്‍ മുക്കി ബ്രഡ് പൊടിച്ചതിലോ റസ്‌ക് പൊടിച്ചതിലോ മുക്കി എടുത്ത് എണ്ണയില്‍ വറുത്ത് കോരി എടുക്കുക. ഇത് ബ്രൗണ്‍ നിറം ആവുമ്പോള്‍ എണ്ണയില്‍ നിന്നും വാങ്ങേണ്ടതാണ്. നല്ല കെച്ചപ്പ് അല്ലെങ്കില്‍ മയോണൈസ് ചേര്‍ത്ത് ചൂടോടെ തന്നെ കഴിക്കാം. ക്രിസമസ് ഉഷാറാക്കാന്‍ ഇന്ന് തന്നെ തയ്യാറാക്കൂ.

ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആരോഗ്യം കാക്കാന്‍ കോളിഫ്‌ളവര്‍ സൂപ്പ്ക്രിസ്മസ് ആഘോഷത്തിനിടയില്‍ ആരോഗ്യം കാക്കാന്‍ കോളിഫ്‌ളവര്‍ സൂപ്പ്

ക്രിസ്മസ് സ്‌പെഷ്യല്‍ ഫ്രൂട്ട് കേക്ക് വീട്ടില്‍ തയ്യാറാക്കാംക്രിസ്മസ് സ്‌പെഷ്യല്‍ ഫ്രൂട്ട് കേക്ക് വീട്ടില്‍ തയ്യാറാക്കാം

English summary

Christmas Special Recipe: How To Prepare Beef Cutlet in Malayalam

Here is a Christmas special recipe of beef cutlet and how to prepare it in malayalam. Take a look.
Story first published: Thursday, December 22, 2022, 16:52 [IST]
X
Desktop Bottom Promotion