ചായയോടൊപ്പം എരിവുള്ള ചിക്കന്‍ ചീസ് ബോള്‍

Posted By:
Subscribe to Boldsky

നാലുമണിച്ചായക്ക് എന്തെങ്കിലും സ്‌നാക്‌സ് വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് നമ്മള്‍ മലയാളികള്‍. അത് വീട്ടിലുണ്ടാക്കിയതാണെങ്കില്‍ അതിലേറെ സന്തോഷം. കാരണം അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ അല്‍പം എരിവും കറുമുറെ തിന്നാന്‍ ഇഷ്ടവുമുള്ള ചീസ് ബോള്‍ ആയാലോ.

ഇപ്രാവശ്യം നാല് മണിപ്പലഹാരത്തിന് അല്‍പം എരിവും ചൊടിയും കൂടുതലാകട്ടെ. അതിനായി നല്ല സ്വാദുള്ള ചീസ് ബോള്‍ തയ്യാറാക്കാം. എളുപ്പത്തില്‍ തയ്യാറാക്കാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യകത. എങ്ങനെ ചീസ് ബോള്‍ തയ്യാറാക്കാം എന്ന് നോക്കാം.

Chicken Cheese Balls Recipe

ആവശ്യമുള്ള സാധനങ്ങള്‍

ഉരുളക്കിഴങ്ങ്- അരക്കിലോ

കൊഴിയിറച്ചി- അരക്കിലോ

മുട്ടയുടെ വെള്ള- നാലെണ്ണം

വെളുത്തുള്ളി- എട്ടല്ലി

ജീരകം- ഒരു ടീസ്പൂണ്‍

വെണ്ണ- ഒരു ടീസ്പൂണ്‍

ബ്രഡ് പൊടിച്ചത്- പാകത്തിന്

കുരമുളക് പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേര്‍ത്ത് വേവിച്ച് മാറ്റി വെയ്ക്കാം. അതിനു ശേഷം ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിയ്ക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേര്‍ക്കാം. ഇതിന് ശേഷം ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം.

ഉരുളക്കിങ്ങ് ചേര്‍ത്ത് കുഴച്ച് വെച്ചിരിയ്ക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അല്‍പം ഇളക്കിയ ശേഷം വാങ്ങി വെയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോള്‍ രൂപത്തിലാക്ക കൈയ്യില്‍ വെച്ച് പരത്താം. അതിനകത്തേക്ക് അല്‍പം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം.

ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയില്‍ മുത്തി ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ പൊരിച്ചെടുക്കാം. അല്‍പം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇത് എണ്ണയില്‍ നിന്ന് കോരിയെടുക്കാം. നല്ല സ്വാദിഷ്ഠമായ ചീസ് ബോള്‍ റെഡി.

English summary

Chicken Cheese Balls Recipe

you can have the chicken cheese balls with hot tea. Here is the recipe to make chicken cheese balls.
Story first published: Saturday, April 1, 2017, 16:23 [IST]
Please Wait while comments are loading...
Subscribe Newsletter