ചീസ് സാന്റ്‌വിച്ച് തയ്യാറാക്കാം

Posted By:
Subscribe to Boldsky

സാന്റ്‌വിച്ച് കുട്ടികള്‍ക്കു പ്രിയമേറിയ ഒരു ഭക്ഷണവസ്തുവാണ്. ബ്രെഡ് കഴിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടിയാണെങ്കിലും സാന്റ്‌വിച്ചാക്കി കൊടുത്താല്‍ വേഗം കഴിയ്ക്കും.

ഇതുപോലെയാണ് ചീസും. ഇതു കഴിയ്ക്കാന്‍ പൊതുവെ കുട്ടികള്‍ക്കു മടിയായിരിയ്ക്കും.

കുട്ടികള്‍ക്കു ചീസ് സാന്റ് വിച്ച് ഉണ്ടാക്കിക്കൊടുക്കുന്നത് ചീസ് കുട്ടികള്‍ക്കുള്ളിലെത്തിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതെങ്ങനെയാണ് ഉണ്ടാക്കുകയെന്നു നോക്കൂ,

Cheese Sandwich

ബ്രെഡ്-10

സവാള-2

തക്കാളി-2

കുക്കുമ്പര്‍-1

ഉരുളക്കിഴങ്ങ്-1 (വേവിച്ചു തൊലി നീക്കി കഷ്ണങ്ങളാക്കിയത്)

ചീസ്-മുക്കാല്‍ കപ്പ് ഗ്രേറ്റ് ചെയ്തത്)

ബട്ടര്‍-3 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ബ്രെഡ് രണ്ടു കഷ്ണങ്ങള്‍ വീതം എടുക്കുക. ഇതില്‍ ബട്ടര്‍ പുരട്ടുക. ചിക്കന്‍ ചാപ് തയ്യാറാക്കാം

അരിഞ്ഞ പച്ചക്കറികള്‍ ഒരു കഷ്ണത്തിനു പുറത്തു നിരത്തുക. ഇതിനു മുകളില്‍ ഗ്രേറ്റ് ചെയ്ത ചീസ് ഇടുക.

മറ്റേ കഷ്ണം ബ്രെഡ് ഇതിനു മുകളില്‍ അമര്‍ത്തി വച്ച് ടോസ്റ്റ് ചെയ്‌തെടുക്കാം.

ടോസ്റ്ററോ ഗ്രില്ലോ ഇല്ലെങ്കില്‍ ഒരു പാനില്‍ അല്‍പം നെയ്യു ചൂടാക്കി ഇതിനു മുകളില്‍ ഇരുപുറവും മറിച്ചിട്ടു സാന്റ്‌വിച്ച് തയ്യാറാക്കാം.

English summary

Cheese Sandwich Recipe

Here is the recipe to make cheese sandwich for kids. Try these recipe and enjoy your kids,
Story first published: Friday, November 14, 2014, 15:01 [IST]
Subscribe Newsletter