ചപ്ലി കബാബ് തയ്യാറാക്കൂ

Posted By:
Subscribe to Boldsky

കബാബുകളില്‍ ഒരിനമാണ് ചപ്ലി കബാബ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിഭവമാണ് ഇത്. ഇത് പാകിസ്ഥാനിലും പിന്നീട് ഇന്ത്യയിലും പ്രസിദ്ധമായി.

പരന്നത് എന്ന് അര്‍ത്ഥമുള്ള ചപ്രിക് എന്ന വാക്കില്‍ നിന്നാണ് ചപ്ലി കബാബിന്റെ ഉദ്ഭവം.

ദോശയുടെ വകഭേദങ്ങള്‍

സാധാരണയായി മട്ടന്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കാറ്. എന്നാല്‍ ബീഫും പകരം ഉപയോഗിയ്ക്കാം. മൂപ്പു കുറഞ്ഞ മൃദുവായ ഇറച്ചിയാണ് ഇതിനു വേണ്ടി ഉപയോഗിയ്‌ക്കേണ്ടത്.

ചപ്ലി കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chapli Kabab Recipe

മിന്‍സ് ചെയ്ത മട്ടന്‍ അല്ലെങ്കില്‍ ബീഫ്-500 ഗ്രാം

ഗോതമ്പുപൊടി-4 ടേബിള്‍ സ്പൂണ്‍

മുട്ട-1

തക്കാളി-2

പോഗ്രനേറ്റ്-2 ടീസ്പൂണ്‍

സവാള-1

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍

ജീരകപ്പൊടി-1 ടീസ്പൂണ്‍

മല്ലിപ്പൊടി- 1 ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

ബേക്കിംഗ് പൗഡര്‍-അര ടീസ്പൂണ്‍

ഉപ്പ്

മല്ലിയില

എണ്ണ

ഇറച്ചി നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളമൂറ്റി വയ്ക്കുക.

തക്കാളി, സവാള എന്നിവ ചെറുതായി നുറുക്കി വയ്ക്കണം.

മുട്ട ഉടച്ച് നല്ലപോലെ ഇളക്കുക.

എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. വെള്ളം അധികമാകാതെ നോക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് മിശ്രിതത്തില്‍ നിന്ന് കുറേശെ വീതം എടുത്ത് കയ്യില്‍ വച്ച്ു പരത്തി വറുത്തെടുക്കാം.

ചൂടോടെ കഴിയ്ക്കാന്‍ ചപ്ലി കബാബ് തയ്യാര്‍.

ചപ്ലി കബാബ്, പാചകം, നോണ്‍ വെജ്, സ്വാദ്, സ്‌നാകസ്

English summary

Chapli Kabab Recipe

Learn to prepare Chapli kebabs at home by following the recipe given here. The Chapli kebab hails from the Afghanistan region and has travelled over time to Pakistan and India,
Story first published: Monday, May 19, 2014, 16:03 [IST]
Subscribe Newsletter