ചപ്പാത്തി റോള്‍ തയ്യാറാക്കാം

Posted By:
Subscribe to Boldsky

വൈകിട്ട് കുട്ടികള്‍ക്ക് സ്വാദും പോഷകഗുണവും ഒത്തിണങ്ങിയ ഭക്ഷണം കൊടുക്കണമെന്നുണ്ടോ. ചപ്പാത്തി ഉണ്ടാക്കി ഇതില്‍ പച്ചക്കറികളും മുട്ടയും നിറച്ച് ചപ്പാത്തിറോള്‍ തയ്യാറാക്കാം.

പോര്‍ക്ക് വിന്താലു ഉണ്ടാക്കാം

ബാക്കി വന്ന ചപ്പാത്തി കളയാതിരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ചപ്പാത്തി കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്കും പരീക്ഷിയ്ക്കാനവുന്ന സ്വാദിഷ്ടമാണ് ഒരു ഭക്ഷണം.

Chapathi Roll

ചപ്പാത്തി-4

മുട്ട-2

ഉരുളക്കിഴങ്ങ്-3

സവാള-1

വെളുത്തുള്ളി-4

സാമ്പാര്‍ മസാല-2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ഉപ്പ്

മല്ലിയില

എണ്ണ

ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞ് ഉടയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി മൂപ്പിയ്ക്കുക. സവാള ചേര്‍ത്ത് നല്ലപോലെ മൂപ്പിയ്ക്കുക.

മഞ്ഞള്‍പ്പൊടി, മുളകുപൊടി, സാമ്പാര്‍ മസാല, ഉപ്പ് എന്നിവ ഇതില്‍ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്തിളക്കണം.

മല്ലിയില അരിഞ്ഞ് ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് വാങ്ങി വയ്ക്കുക.

മറ്റൊരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് ചപ്പാത്തി ഇടുക.

മുട്ട പൊട്ടിച്ച് ഇതില്‍ അല്‍പം ഉപ്പു ചേര്‍ത്തിളക്കി വയ്ക്കണം.

ചപ്പാത്തിയുടെ ഒരു ഭാഗത്ത് രണ്ടു സ്പൂണ്‍ മുട്ടമിശ്രിതം ഒഴിയ്ക്കുക. ഇത് ചപ്പാത്തിയില്‍ പിടിയ്ക്കണം.

മുട്ട വെന്ത് ചപ്പാത്തിയില്‍ പിടിച്ചു കഴിയുനപോള്‍ പതുക്കെ തിരിച്ചിട്ട ശേഷം വാങ്ങി വയ്ക്കുക. ഇതിനുള്ളലേയ്ക്ക് ഉരുളക്കിഴങ്ങു കൂട്ട് അല്‍പം വച്ച് റോളാക്കി എടുക്കാം.

English summary

Chapati Roll Recipe

Take a look at this leftover chapati roll recipe for breakfast and enjoy the delectable treat.
Story first published: Tuesday, May 13, 2014, 15:39 [IST]