ബ്രെഡ് പിസ തയ്യാറാക്കൂ

Posted By:
Subscribe to Boldsky

പിസ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ്.

ബ്രെഡ് ഉണ്ടെങ്കില്‍ ഇതുപയോഗിച്ച് വീട്ടില്‍ തന്നെ ബ്രെഡ് പിസ ഉണ്ടാക്കാം. പിസ സോസ് വേണമെന്നേയുള്ളൂ, ഇത് കടയില്‍ ലഭിയ്ക്കും.

ബ്രെഡ് പിസ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Bread Pizza

ബ്രെഡ്-8 കഷ്ണം

ബട്ടര്‍ ഉപ്പില്ലാത്തത്-2 ടീസ്പൂണ്‍

സവാള-1

തക്കാളി-1

ക്യാപ്‌സിക്കം-1

പിസ സോസ്-അര കപ്പ്

ഗ്രേറ്റ് ചെയ്ത ചീസ്-അര കപ്പ്

ഉപ്പ്

ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടര്‍, പിസ സോസ് എന്നിവ പുരട്ടുക.

ഇതിനു മുകളില്‍ പച്ചക്കറികള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞതു വയ്ക്കുക.

ഇതിനു മുകളിലായി ഗ്രേറ്റ് ചെയ്ത ചീസും വയ്ക്കുക,

മൈക്രോവേവ് 250 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കുക. ഇതില്‍ പിസ ബ്രെഡ് കഷ്ണങ്ങള്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്‌തെടുക്കുക.

ബ്രെഡ് പിസ തയ്യാര്‍. കരിക്കിന്‍ വെള്ളം കൊണ്ട് സുനന്ദിനിയുണ്ടാക്കൂ

English summary

Bread Pizza Recipe

Here is the tasty and easy recipe of bread pizza. Read more to know about,
Story first published: Thursday, May 7, 2015, 15:07 [IST]